Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്മാ​ർ​ട്ട് സു​ര​ക്ഷ...

സ്മാ​ർ​ട്ട് സു​ര​ക്ഷ സം​വി​ധാ​നം വേ​ണം; മു​ന്ന​റി​യി​പ്പു​മാ​യി സി​വി​ൽ ഡി​ഫ​ൻ​സ്​

text_fields
bookmark_border
പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന സി​വി​ൽ ഡി​ഫ​ൻ​സ്​
cancel
camera_alt

കെ​ട്ടി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന സി​വി​ൽ ഡി​ഫ​ൻ​സ്​

അം​ഗ​ങ്ങ​ൾ (ഫ​യ​ൽ)

അ​ബൂ​ദ​ബി: കെ​ട്ടി​ട​ങ്ങ​ളി​ൽ സ്മാ​ർ​ട്ട് സു​ര​ക്ഷ സം​വി​ധാ​നം ഘ​ടി​പ്പി​ക്കാ​ത്ത​വ​ർ​ക്ക് 10,000 ദി​ർ​ഹം പി​ഴ ചു​മ​ത്തു​മെ​ന്ന് സി​വി​ൽ ഡി​ഫ​ൻ​സ് അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

അ​​ഗ്നി​ര​ക്ഷ മാ​ന​​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി പാ​ലി​ക്കേ​ണ്ട മു​ൻ​ക​രു​ത​ൽ സം​വി​ധാ​നം കെ​ട്ടി​ട​ങ്ങ​ളി​ൽ സ്ഥാ​പി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ക. സി​വി​ൽ ഡി​ഫ​ൻ​സ് ഉ​ദ്യോ​​ഗ​സ്ഥ​ർ നേ​രി​ട്ടെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യാ​ൽ പി​ഴ ചു​മ​ത്തു​ക​യു​മാ​ണ് ചെ​യ്യു​ക.

2012ലെ ​കാ​ബി​ന​റ്റ് പ്ര​മേ​യം 24 ആ​ണ് കെ​ട്ടി​ട​ങ്ങ​ളി​ൽ സ്ഥാ​പി​ക്കേ​ണ്ട സ്മാ​ർ​ട്ട് സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ച് വ്യ​വ​സ്ഥ ചെ​യ്യു​ന്ന​ത്. സ്മോ​ക് ഡി​റ്റ​ക്ട​റു​ക​ളും തീ ​കെ​ടു​ത്താ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും അ​ട​ക്ക​മു​ള്ള​വ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ഘ​ടി​പ്പി​ക്കേ​ണ്ട​ത്.

രാ​ജ്യ​ത്തെ എ​ല്ലാ കെ​ട്ടി​ട​ങ്ങ​ള്‍ക്കും അ​പാ​യ സൈ​റ​ണ്‍ മു​ത​ല്‍ എ​ല്ലാ​വി​ധ അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ളും നി​ര്‍ബ​ന്ധ​മാ​ണ്. മു​മ്പ് വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് അ​ബൂ​ദ​ബി സി​വി​ല്‍ ഡി​ഫ​ന്‍സ് അ​തോ​റി​റ്റി ന​ട​ത്തി​യ സ​ര്‍വേ​യി​ല്‍ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും പ​ല​വി​ധ​ത്തി​ലു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.

കേ​ന്ദ്രീ​കൃ​ത പാ​ച​ക​വാ​ത​ക സം​ഭ​ര​ണി​ക​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ലെ ശു​ചി​ത്വ​മി​ല്ലാ​യ്മ, സി​വി​ല്‍ ഡി​ഫ​ന്‍സി​ന്റെ അ​നു​മ​തി​യി​ല്ലാ​തെ മു​റി​ക​ളി​ലും അ​ടു​ക്ക​ള​ക​ളി​ലും മേ​ല്‍ക്കൂ​ര​ക​ളി​ലും ന​ട​ത്തു​ന്ന കൂ​ട്ടി​ച്ചേ​ര്‍ക്ക​ലു​ക​ള്‍, അ​ടി​യ​ന്ത​ര ര​ക്ഷാ​മാ​ര്‍ഗ​ങ്ങ​ള്‍ അ​ട​ച്ച് ഇ​ട​നാ​ഴി​ക​ളി​ല്‍ ഉ​ള്‍പ്പെ​ടെ സാ​ധ​ന സാ​മ​ഗ്രി​ക​ള്‍ സൂ​ക്ഷി​ക്ക​ല്‍ തു​ട​ങ്ങി​യ ലം​ഘ​ന​ങ്ങ​ളാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsCivil DefenseSmart Security System
News Summary - Need a smart security system- Civil defense with warning
Next Story