രക്തമോ മരുന്നോ വേണോ? ഉടന്‍ പറന്നെത്തും ഡ്രോണുകള്‍
text_fieldsഅബൂദബി: അബൂദബിയില്‍ വാക്‌സിനുകളും ബ്ലഡ് യൂനിറ്റുകളും മറ്റ് മെഡിക്കല്‍ വസ്തുക്കളും ബന്ധപ്പെട്ട ആരോഗ്യകേന്ദ്രങ്ങളില്‍ എത്തിക്കാന്‍ ഇനി ഡ്രോണുകളും. പശ്ചിമേഷ്യയിലും വടക്കേ ആഫ്രിക്കയിലും ആദ്യമായാണ് ഇത്തരമൊരു സംവിധാനം വരുന്നതെന്ന് ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു.
2022ല്‍ 40 കേന്ദ്രങ്ങളിലായാണ് ഡ്രോണുകളെ ചികിത്സരംഗത്ത് വിനിയോഗിക്കുക. അബൂദബി അടിയന്തര കര്‍മ ശൃംഖലയുടെ ഭാഗമായി ഡ്രോണ്‍ സംവിധാനം 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് അറിയിച്ച അധികൃതര്‍ വാക്‌സിനുകളും മരുന്നുകളും രക്തയൂനിറ്റുകളും ആരോഗ്യകേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനു പുറമേ, പരിേശാധനാ സാമ്പിളുകള്‍ ലാബുകളില്‍ എത്തിക്കാനും ഡ്രോണുകളെ ഉപയോഗപ്പെടുത്തുമെന്നും വ്യക്തമാക്കി.
മികച്ച ചികിത്സ രോഗികള്‍ക്കു ലഭ്യമാക്കുന്നതിന് ആരോഗ്യമേഖലയെ കൂടുതല്‍ പര്യാപ്തമാക്കുന്നതിെൻറ ഭാഗമായാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്നും അധികൃതര്‍ പറയുന്നു. രാജ്യത്തെ 50 പദ്ധതികളുടെ ഭാഗമായാണ് ഇത് അവതരിപ്പിക്കുന്നതെന്നു വിശദീകരിച്ച അധികൃതര്‍ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി, സ്‌കൈ ഗോ ആൻഡ് മാറ്റർനെറ്റ് എന്നിവയുമായി സഹകരിച്ചാണ് ഡ്രോണ്‍ സാങ്കേതികവിദ്യ ആരോഗ്യമേഖലക്കു വേണ്ടി പ്രയോജനപ്പെടുത്തുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
ഡ്രോണുകള്‍ ഉപയോഗപ്പെടുത്തുന്നതിെൻറ ഒന്നാംഘട്ട പരീക്ഷണം സ്‌കൈ ഗോയും മാറ്റര്‍നെറ്റും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. രണ്ടാം ഘട്ട പരീക്ഷണത്തിനുള്ള നടപടികളാണ് ഇപ്പോള്‍ ചെയ്യുന്നത്. ആവശ്യമായ അനുമതികള്‍ പൂര്‍ത്തിയാവുന്നതോടെ ഈ വര്‍ഷം അവസാനത്തോടെ ഇക്കാര്യത്തിലും തീരുമാനമാനമാവുന്ന് ആരോഗ്യ മന്ത്രാലയം ചെയര്‍മാന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഹാമിദ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.