മാനവികത ഉയര്‍ത്തിപ്പിടിക്കുന്ന കൂട്ടായ്മകള്‍ ആവശ്യം -കെ.കെ. രമ എം.എല്‍.എ
text_fieldsഅബൂദബി: വെറുപ്പിന്റെ രാഷ്ട്രീയം നാമ്പെടുക്കുമ്പോള്‍ മാനവികതയും മാനുഷിക മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന ജനകീയ കൂട്ടായ്മകള്‍ നാടിന് ആവശ്യമാണെന്ന് കെ.കെ. രമ എം.എല്‍.എ. വടകര എന്‍.ആര്.ഐ ഫോറം അബൂദബി ചാപ്റ്റര്‍ വിഷു-ഈദ്-ഈസ്റ്റര്‍ ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ. നാടിന്റെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, വിദ്യാഭ്യാസ പുരോഗതിക്ക് വടകര എന്‍.ആര്.ഐ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ഗുണകരമാണ്. 150 ലേറെ സമൂഹ വിവാഹങ്ങള്‍ ഉള്‍പ്പെടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നാട്ടിലും വിദേശത്തും നടത്തി മികവ് തെളിയിച്ച സംഘടനയാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഫോറം പ്രസിഡന്റ് അബ്ദുല്‍ ബാസിത്ത് കായക്കണ്ടി അധ്യക്ഷത വഹിച്ചു. ഇന്ത്യ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് യോഗേഷ് പ്രഭു, അബൂദബി മലയാളി സമാജം പ്രസിഡൻറ് സലിം ചിറക്കല്‍, അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.കെ. അബ്ദുസ്സലാം, ഗായകന് താജുദ്ദീന് വടകര, ലോക കേരളസഭാംഗം ബാബു വടകര, ഫോറം വനിത വിഭാഗം കണ്‍വീനര്‍ പൂര്‍ണിമ ജയകൃഷ്ണന്, മൊയ്തു തിക്കോടി സംസാരിച്ചു. പ്രിവിലേജ് കാര്‍ഡ് ഡോ. ജോയ് ജോസ് വിതരണം ചെയ്തു. ഗഫൂര്‍ വടകര, അംബിക അബു എന്നിവര്‍ സംവിധാനം നല്കിയ നൃത്തങ്ങളും ഇശല്‍ കോറസ് അബൂദബിയുടെ ഗായകര്‍ അണിനിരന്ന ഗാനസന്ധ്യയും അരങ്ങേറി.
ഇന്ദ്ര തയ്യില്‍, എന്‍.കെ. കുഞ്ഞമ്മദ്, ബഷീര്‍ ഇബ്രാഹിം, രവീന്ദ്രന് മാസ്റ്റര്‍, ജയകൃഷ്ണന്, റജീദ് പട്ടോളി, യാസര്‍ അറഫാത്ത്, മുകുന്ദന്, സി.എച്ച്. ജാഫര്‍ തങ്ങള്‍ , രാജേഷ് , നിഖില്‍ ബാബു, സുനില്‍ മാഹി, മുഹമ്മദ് അലി കുറ്റ്യാടി, സുഹറ കുഞ്ഞമ്മദ്, ലമിന യാസര്‍, ജനറല്‍ സെക്രട്ടറി ടി.കെ. സുരേഷ് കുമാർ, ട്രഷറര്‍ സക്കീര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.