യു.എ.ഇയിൽ കൂടുതൽ സൗജന്യ പി.സി.ആർ പരിശോധന സൗകര്യം വേണം -ഫെഡറൽ നാഷനൽ കൗൺസിൽ
text_fieldsദുബൈ: യു.എ.ഇയിലുള്ളവർ നിരന്തരം പി.സി.ആർ പരിശോധനക്ക് വിധേയമാകേണ്ടി വരുന്ന സാഹചര്യത്തിൽ രാജ്യത്ത് കൂടുതൽ സൗജന്യ പി.സി.ആർ പരിേശാധന കേന്ദ്രങ്ങൾ തുറക്കണമെന്ന് പാർലമെൻറായ ഫെഡറൽ നാഷനൽ കൗൺസിൽ ആവശ്യപ്പെട്ടു. പി.സി.ആർ പരിശോധനയുടെ ചെലവ് വഹിക്കാൻ ഇൻഷുറൻസ് കമ്പനികൾ സംവിധാനമൊരുക്കണമെന്ന് ദുബൈയിൽനിന്നുള്ള അംഗവും ഡെപ്യൂട്ടി സ്പീക്കറുമായ ഹമദ് അഹമ്മദ് അൽ റഹൂമി ആവശ്യപ്പെട്ടു. ജീവനക്കാരുടെ പരിശോധനക്കായി സ്ഥാപനങ്ങൾ വൻതുകയാണ് ചെലിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത് ഏറ്റെടുക്കാൻ ഇൻഷുറസ് കമ്പനികൾ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, കോവിഡ് ടെസ്റ്റിെൻറ ചെലവ് കുറക്കുന്നതും ഇൻഷുറൻസ് കവറേജ് ലഭിക്കുന്നതും ഗൗരവമായി പരിഗണിക്കുമെന്ന് യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രി അബ്ദുറഹ്മാൻ അൽ ഒവൈസ് അറിയിച്ചു.
പൊതുപരിപാടികളിൽ പങ്കെടുക്കാൻ വാക്സിനേഷന് പുറമെ 48 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ പരിശോധന ഫലവും വേണമെന്ന് നിബന്ധന ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് എഫ്.എൻ.സിയിൽ ഇങ്ങനൊരു ആവശ്യം ഉയർന്നത്. ആൽഹുസൻ ആപ് പച്ചനിറം ആയിരിക്കണം എന്ന് മാത്രമല്ല അതിൽ ഇംഗ്ലീഷിലെ 'ഇ' എന്ന ചിഹ്നം കൂടി നിർബന്ധമാണെന്ന് ദേശീയ ദുരന്തനിവാരണ സമിതി അറിയിച്ചു. രണ്ട് വാക്സിൻ സ്വീകരിച്ചവർ പി.സി.ആർ പരിശോധന നടത്തിയാൽ ഏഴ് ദിവസമാണ് 'ഇ' ചിഹ്നം ലഭിക്കുക. എക്സിബിഷനുകളിൽ പങ്കെടുക്കാനും ഇത് ബാധകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.