നീലേശ്വരം കൾച്ചറൽ സൊസൈറ്റി ഭാരവാഹികൾ
text_fieldsദുബൈ: യു.എ.ഇയിലെ നീലേശ്വരക്കാരുടെ കൂട്ടയ്മയായ യു.എ.ഇ നീലേശ്വരം കൾച്ചറൽ സൊസൈറ്റിയുടെ 2024-25 പ്രവർത്തന കാലയളവിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അജ്മാൻ റുമൈലയിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഭാരവാഹികളായി കെ. മുത്തലിബ് (പ്രസി.), ഇക്ബാൽ പി.വി (വൈസ് പ്രസി.), ശിഹാബ് ആലിക്കാട് (ജന. സെക്ര.), ഉവൈസ് തായലകണ്ടി (സെക്ര.), ഇസ്ഹാക്ക് പി (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
മരണപ്പെട്ട സംസ്ഥാന അധ്യാപക അവാർഡ് ജേതാവും തൈക്കടപ്പുറം സ്വദേശിയുമായ ടി.കെ. അബുസാലി മാസ്റ്റർ, ജോർജിയയിൽ മരണപ്പെട്ട ശമ്മാസ്, വയനാട് ദുരന്തത്തിൽ മരിച്ചവർ എന്നിവർക്ക് യോഗം അനുശോചനം രേഖപ്പെടുത്തി. ശംസുദ്ദീൻ പറമ്പത്ത്, അഷ്റഫ് പറമ്പത്ത്, കമറുദീൻ പി. പള്ളിവളപ്പിൽ, എം.വി. അസീസ്, ഹാരിസ് കമ്മാടം സംസാരിച്ചു. ഇ.കെ. റഹ്മാൻ സ്വാഗതവും ട്രഷറർ ഇസ്ഹാഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.