വിദേശ രാജ്യങ്ങളിലെ നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ പുനഃസ്ഥാപിക്കണം -ഓർമ
text_fieldsദുബൈ: അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നീറ്റി’ന് (നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) ഗൾഫ് രാജ്യങ്ങളിലെ പരീക്ഷ കേന്ദ്രങ്ങൾ ഒഴിവാക്കിയ നടപടി ഉടൻ പിൻവലിക്കണമെന്നും മുൻപ് ഉണ്ടായിരുന്ന പരീക്ഷാ കേന്ദ്രങ്ങൾ പുനഃസ്ഥാപിക്കണമെന്നും ഓർമ പ്രസിഡന്റ് ഷിജു ബഷീർ, ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു .
കഴിഞ്ഞ വർഷം ആറ് ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ 12 രാജ്യങ്ങളിൽ നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചിരുന്നു. ഗൾഫ് രാജ്യങ്ങളിലെ ഒമ്പത് കേന്ദ്രങ്ങളിലായി 5,000ൽ ഏറെ കുട്ടികൾ കഴിഞ്ഞ വർഷം പരീക്ഷ എഴുതിയിരുന്നു. ദുബൈയിൽ തന്നെ രണ്ട് പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരുന്നു.
ഈ വർഷത്തെ പരീക്ഷാ കേന്ദ്രങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോഴാണ് വിദേശ രാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങൾ ഒഴിവാക്കിയത്. ഇതുമൂലം നിരവധി വിദ്യാർഥികളാണ് പ്രതിസന്ധിയിലായത്. ഉയർന്ന വിമാനക്കൂലിയും മറ്റും നിലനിൽക്കുന്നതിനാൽ ഇത് വലിയ സാമ്പത്തിക ബാധ്യത കൂടി വരുത്തിവെക്കും. വിഷയത്തിൽ എത്രയും പെട്ടെന്ന് കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ഇടപെടണമെന്നും അവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.