വിദേശ രാജ്യങ്ങളിലെ നീറ്റ് പരീക്ഷ: വിദ്യാർഥികളുടെ ആശങ്ക നീക്കണം
text_fieldsദുബൈ: യു.എ.ഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലുള്ള നീറ്റ് പരീക്ഷാകേന്ദ്രങ്ങൾ റദ്ദാക്കിയ നാഷണൽ ടെസ്റ്റിങ് ഏജൻസി യുടെ നടപടി അടിയന്തരമായി പുനപരിശോധിക്കണമെന്ന് ഇൻകാസ് ജനറൽ സെക്രട്ടറി മുഹമ്മദ് ജാബിർ ആവശ്യപ്പെട്ടു.
5000ത്തിലധികം വിദ്യാർഥികൾ കഴിഞ്ഞ വർഷം ഗൾഫിൽ മാത്രമായി പരീക്ഷയെഴുതി എന്നിരിക്കെ ഇത്രയും വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും ഭാരിച്ച വിമാന നിരക്കുകളും രക്ഷിതാക്കളുടെ അവധിയും ഒക്കെ തരപ്പെടുത്തി നാട്ടിൽ പോയി പരീക്ഷ എഴുതുക എന്നത് അപ്രായോഗികമാണ്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും വേണ്ടപ്പെട്ടവരും ഈ വിഷയത്തിൽ ഉടനടി ഇടപെടണമെന്ന് ഇൻകാസ് ആവശ്യപ്പെട്ടു.പ്രസ്തുത ആവശ്യം ഉന്നയിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കേന്ദ്ര ഹ്യൂമൻ റിസോഴ്സസ് മന്ത്രിക്കും ഇമെയിൽ സന്ദേശമയക്കുകയും ചെയ്തു.
ദുബൈ: നീറ്റ് പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടികയിൽനിന്ന് ഇന്ത്യക്ക് പുറത്തെ കേന്ദ്രങ്ങളെല്ലാം ഒഴിവാക്കിയ നടപടിയിൽ വിദ്യാർഥികളുടെ ആശങ്ക നീക്കാൻ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എ.ഇ കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി ആവശ്യപ്പെട്ടു.
ഗൾഫ് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളുടെ പേരുകൾ ഇല്ലാത്ത് പ്രവാസി രക്ഷിതാക്കളെയും വിദ്യാർഥകളെയും ഗൾഫിലെ വിവിധ ഇന്ത്യൻ സ്കൂൾ അധികാരികളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.