നീറ്റ്: യു.എ.ഇയിലെ പരീക്ഷ കേന്ദ്രം ഊദ് മേത്ത ഇന്ത്യൻ സ്കൂൾ
text_fieldsദുബൈ: ഊദ് മേത്ത ഇന്ത്യൻ ഹൈസ്കൂളായിരിക്കും നീറ്റ് പരീക്ഷ കേന്ദ്രമെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. സെപ്റ്റംബർ 12ന് ഉച്ച 12.30 മുതൽ 3.30വരെയാണ് പരീക്ഷ.
ഉൗദ് മേത്ത സെൻറ് മേരീസ് പള്ളിയുടെ എതിർവശത്തുള്ള ഗേറ്റ് നമ്പർ 4, 5, 6 എന്നിവ വഴിയായിരിക്കും വിദ്യാർഥികൾക്ക് സ്കൂളിലേക്ക് പ്രവേശിക്കാൻ കഴിയുക. രാവിലെ 9.30 മുതൽ ഉച്ച 12വരെയായിരിക്കും പ്രവേശനസമയം. ഈ സമയപരിധിക്കുള്ളിൽ വിദ്യാർഥികൾ അഡ്മിറ്റ് കാർഡുമായി റിപ്പോർട്ട് ചെയ്യണം. 12 മണിക്ക് ശേഷം എത്തുന്നവരെ പരീക്ഷാകേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കില്ല. ഇവിടെ പാർക്കിങ് സൗകര്യമുണ്ടാവില്ല. സമീപത്തെ പൊതുപാർക്കിങ്ങിൽ പരിമിതമായ വാഹനങ്ങൾക്ക് മാത്രമേ സൗകര്യമുണ്ടാവൂ. അതിനാൽ, കുട്ടികളെ ഇറക്കാനും കയറ്റാനും മാത്രമേ രക്ഷിതാക്കൾക്ക് ഇവിടെ അനുമതിയുണ്ടാവൂ. വിദ്യാർഥികൾക്ക് neet.nta.nic.in എന്ന വെബ്സൈറ്റിൽനിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. കാർഡിൽ പാസ്പോർട്ട് സൈസ് ഫോട്ടോ പതിപ്പിക്കണം. അറ്റൻറൻസ് ഷീറ്റിലും പാസ്പോർട്ട് സൈസ് ഫോട്ടോ പതിപ്പിക്കണം. അഡ്മിറ്റ് കാർഡിനൊപ്പം ഡൗൺലോഡ് ചെയ്യുന്ന പ്രൊഫോമയിൽ പോസ്റ്റ് കാർഡ് സൈസ് (4X6) കളർ ചിത്രം പതിപ്പിക്കണം. ഇത് സെൻററിലെ ഇൻവിജിലേറ്റർക്ക് കൈമാറണം. ഫോട്ടോ പതിപ്പിച്ച പ്രൊഫോമയും പാസ്പോർട്ട് സൈസ് ഫോട്ടോയും ഇല്ലാത്തവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല.
എൻ.ടി.എയുടെ വെബ്സൈറ്റിലെ മാർഗനിർദേശങ്ങളെല്ലാം യു.എ.ഇയിലെ വിദ്യാർഥികൾക്കും ബാധകമായിരിക്കും. ഒറിജിനൽ ഐഡി പ്രൂഫ് കരുതണം. സാധുവായ അഡ്മിറ്റ് കാർഡില്ലാത്തവരെ പരീക്ഷാഹാളിൽ പ്രവേശിക്കാൻ അനുവദിക്കില്ല. പരീക്ഷ സെൻററിൽ ശരീരതാപ പരിശോധനയുണ്ടായിരിക്കും. യു.എ.ഇ സർക്കാറിെൻറ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ.
മലയാളികൾ അടക്കം ഇന്ത്യൻ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വർഷങ്ങളായുള്ള ആവശ്യമായിരുന്നു യു.എ.ഇയിൽ നീറ്റ് പരീക്ഷ കേന്ദ്രം അനുവദിക്കണമെന്നത്. ഇതേതുടർന്ന് ഇക്കുറി കുവൈത്തിലും യു.എ.ഇയിലുമാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും വിദ്യാർഥികൾ നാട്ടിലെത്തിയാണ് പരീക്ഷ എഴുതിയത്. യു.എ.ഇയിൽ അനുവദിച്ച കേന്ദ്രം ഷാർജയിൽ വേണെമന്ന് ആവശ്യമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.