നീറ്റ്: നടപടി ആശ്വാസം -പ്രവാസി ഇന്ത്യ
text_fieldsദുബൈ: ഇന്ത്യക്ക് പുറത്തെ നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ പുനഃസ്ഥാപിച്ച നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ നടപടി വിദേശ വിദ്യാർഥികൾക്ക് ആശ്വാസം നൽകുന്നതാണെന്ന് പ്രവാസി ഇന്ത്യ കേന്ദ്ര കമ്മിറ്റി. പ്രവാസി ഇന്ത്യ കേന്ദ്ര മന്ത്രിമാർക്കും എൻ.ടി.എ ഡയറക്ടർക്കും യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർക്കും ഇതുസംബന്ധിച്ച് നിവേദനം നൽകിയിരുന്നു.
പ്രവാസി ഇന്ത്യ നടത്തിയ ഓൺലൈൻ സർവേയിൽ പങ്കെടുത്ത രക്ഷിതാക്കളും വിദ്യാർഥികളും പങ്കുവെച്ച ആശങ്കകളും ഈ നിവേദനത്തിൽ ഉൾപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ രക്ഷിതാക്കളും കുട്ടികളും വലിയ ആശങ്കയിലായിരുന്നു. നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ പുനഃസ്ഥാപിക്കാനുള്ള തീരുമാനം സ്വാഗതാർഹമാണെന്നും വിദ്യാർഥികൾക്ക് വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നതെന്നും ഈ വിഷയത്തിൽ നിരന്തരം ഇടപെട്ട എല്ലാവരെയും അഭിനന്ദിക്കുന്നതായും പ്രവാസി ഇന്ത്യ യു.എ.ഇ പ്രസിഡന്റ് അബ്ദുല്ല സവാദ് പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.