കീടനാശിനി സാന്നിധ്യം: നെതർലൻറ്സിൽ നിന്നുള്ള മുട്ട ഇറക്കുമതി നിരോധിച്ചു
text_fieldsദുബൈ: ഉയർന്ന അളവിലെ കീടനാശിനി സാന്നിധ്യം കണ്ടെത്തിയെന്ന മുന്നറിയിപ്പിനെ തുടർന്ന് നെതർലൻറ്സിൽ നിന്നുള്ള മുട്ട ഇറക്കുമതി യു.എ.ഇ നിരോധിച്ചു. രാജ്യത്തെ വിപണികളിൽ മായവും വിഷാംശവും കലർന്ന മുട്ട ഇല്ലെന്ന് ഉറപ്പുവരുത്താൻ കാലാവസ്ഥാ മാറ്റ^പരിസ്ഥിതി മന്ത്രാലയം നിർദേശം നൽകി.
ഇറക്കുമതി ചെയ്യുന്ന മുട്ടയും മറ്റു ഭക്ഷ്യവസ്തുക്കളും മനുഷ്യ ഉപയോഗത്തിന് യോഗ്യാമാണെന്ന് ഉറപ്പുവരുത്താൻ കർശന പരിശോധനയും മന്ത്രാലയം നിഷ്കർഷിച്ചിട്ടുണ്ട്. നെതർലൻറ്സ് ഭക്ഷ്യ-ഉപഭോക്തൃ സുരക്ഷാ അതോറിറ്റിയാണ് ഫിപ്രോനിൽ കീടനാശിനിയുടെ വ്യാപകസാന്നിധ്യം രാജ്യത്ത് ഉൽപാദിപ്പിക്കുന്ന മുട്ടയിലുണ്ടെന്നും യൂറോപ്യൻ യൂനിയൻ നിലവാരപ്രകാരം ഭക്ഷ്യയോഗ്യമല്ലെന്നും വിവരം നൽകിയത്. ദുൈബ, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുൈജറ നഗരസഭകളും അബൂദാബി ഭക്ഷ്യ നിയന്ത്രണ അതോറിറ്റിയും മാലിന്യ മുട്ട രാജ്യത്ത് ഇല്ല എന്ന് ഉറപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.