പുതിയ അധ്യയന വർഷം: ഹിമായ സ്കൂളിൽ 44 ഭിന്നശേഷി വിദ്യാർഥികൾ
text_fieldsദുബൈ: ദുബൈ പൊലീസിന്റെ ഹിമായ സ്കൂളുകളിൽ പുതിയ അധ്യയന വർഷം ആരംഭിച്ചു. ദുബൈ പൊലീസിലെ ഉദ്യോഗസ്ഥരുടെ കുട്ടികൾക്കായുള്ള സ്കൂളാണ് ഹിമായ പബ്ലിക് സ്കൂളുകൾ. ഈ അധ്യയന വർഷത്തിൽ വ്യത്യസ്ത ഗ്രേഡുകളിലായി 44 വിദ്യാർഥികൾ ഭിന്നശേഷി വിഭാഗത്തിൽ നിന്നാണെന്ന് ഹിമായ സ്കൂൾസ് ഡയറക്ടർ ലഫ്റ്റനന്റ് കേണൽ അബ്ദുല്ല സഈദ് അൽ സുവൈദി പറഞ്ഞു.
നിശ്ചയദാർഢ്യ വിഭാഗത്തിന്റെ ശാക്തീകരണ കൗൺസിലുമായി സഹകരിച്ച് കുട്ടികൾക്ക് സന്തോഷവും പ്രചോദനവും ആവേശവും നിറഞ്ഞുനിൽക്കുന്ന വ്യത്യസ്ത പരിപാടികളോടെയാണ് പുതിയ അധ്യയന വർഷത്തെ സ്കൂളുകൾ വരവേറ്റത്. എല്ലാ വിദ്യാർഥികളെയും ഉൾക്കൊള്ളുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിലുള്ള ഹിമായ സ്കൂളുകളുടെ പ്രതിബദ്ധതയാണ് ഭിന്നശേഷി കുട്ടികളുടെ പ്രവേശനം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾക്ക് സ്കൂൾ ബാഗുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്തതിലൂടെ കുട്ടികളുടെ മനസ്സിൽ സന്തോഷം നിറക്കാൻ കഴിഞ്ഞതായി എംപവർമെന്റ് കൗൺസിൽ ഫോർ പീപ്ൾ ഓഫ് ഡിറ്റർമിനേഷൻ അംഗം ഫാത്തിമ ബുഹാജിർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.