പൊതു-സ്വകാര്യ പങ്കാളിത്തം സംബന്ധിച്ച് പുതിയ നിയമം
text_fieldsദുബൈ: സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിൽ സ്വകാര്യമേഖലയുടെ പങ്ക് വർധിപ്പിക്കുന്നതിനായി പൊതു-സ്വകാര്യ പങ്കാളിത്ത(പി.പി.പി) സംബന്ധിച്ച് പുതിയ നിയമം പ്രഖ്യാപിച്ച് യു.എ.ഇ മന്ത്രിസഭ.
വികസനപരവും സാമ്പത്തികവും സാമൂഹികവുമായ പദ്ധതികളിൽ പങ്കാളികളാകാൻ സ്വകാര്യമേഖലക്ക് അവസരം സൃഷ്ടിക്കുക എന്നതാണ് നിയമത്തിലൂടെ ലക്ഷ്യം വെക്കുന്നത്. സാമ്പത്തികവും സാമൂഹികവുമായ മൂല്യമുള്ള പദ്ധതികളിലെ സ്വകാര്യ മേഖലയുടെ നിക്ഷേപം വർധിപ്പിക്കാനും പ്രാദേശിക, ആഗോള വിപണികളിൽ മത്സരക്ഷമത കൂടാനും ഇതുപകരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. പൊതു-സ്വകാര്യ പങ്കാളിത്ത സൂചികയിൽ യു.എ.ഇ ആഗോളാടിസ്ഥാനത്തിൽ വിവിധ സന്ദർഭങ്ങളിൽ ഒന്നാമതെത്തിയിട്ടുണ്ട്.
പൊതു മേഖലയുടെയും സ്വകാര്യ മേഖലയുടെയും വികസനത്തിനും മുന്നേറ്റത്തിനും സഹായകരമാകുന്ന നിരവധി നിയമ പരിഷ്കാരങ്ങൾ വിവിധ കാലങ്ങളിൽ രാജ്യം സ്വീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.