പുതിയ യുഗം, റാക് സെന്‍ട്രല്‍
text_fieldsസുസ്ഥിര സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തുന്നതും വിനോദ വ്യവസായം മെച്ചപ്പെടുത്തുന്നതും ജീവിത ശൈലി പുനിര്‍ നിര്‍വചിക്കുന്നതുമായ നൂതന കേന്ദ്രം ‘റാക് സെന്‍ട്രല്‍’ 2026ല്‍ നാടിന് സമര്‍പ്പിക്കുമെന്ന് അധികൃതര്‍. ഗണ്യമായ തൊഴിലവസരങ്ങളും സാമ്പത്തിക അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതുമായ ഊര്‍ജ്വലമായ ലക്ഷ്യസ്ഥാനമാകും റാക് സെന്‍ട്രലെന്ന് മര്‍ജാന്‍ സി.ഇ.ഒ അബ്ദുല്ല അല്‍ അബ്ദുലി അഭിപ്രായപ്പെട്ടു.
അല്‍ ഹംറ ഗോള്‍ഫ് ക്ളബിന്‍റെയും അറേബ്യന്‍ ഗള്‍ഫിന്‍റെയും മനോഹരമായ കാഴ്ചകള്‍ പ്രദാനം ചെയ്യുന്നതാകും ശൈഖ് മുഹമ്മദ് ബിന്‍ സാലിം അല്‍ ഖാസിമി സ്ട്രീറ്റില്‍ നിര്‍മാണം പുരോഗമിക്കുന്ന റാക് സെന്‍ട്രല്‍ സമുച്ചയം. വടക്കന്‍ എമിറേറ്റുകളിലെ ഏറ്റവും വലിയ വാണിജ്യ ബിസിനസ് കേന്ദ്രമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന റാക് സെന്‍ട്രല്‍ ഭാവിയില്‍ റാസല്‍ഖൈമയിലെ ബിസിനസ് ഹബ്ബായി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
വാടകക്കാരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് വാണിജ്യ ഇടങ്ങള്‍ ക്രമീകരിക്കാന്‍ കഴിയും വിധം ഓപ്പണ്‍ ഫ്ളോര്‍ പ്ളാനിലാണ് നിര്‍മാണം. കമ്യൂണിറ്റികള്‍ക്കും ബിസിനസുകള്‍ക്കും അഭിവൃദ്ധി പ്രാപിക്കാന്‍ കഴിയുന്ന അത്യാധുനിക ഇക്കോ സിസ്റ്റം സൃഷ്ടിക്കുന്നതിന് നിർമിത ബുദ്ധി (എ.ഐ) ഉള്‍പ്പെടെ നൂതന സാങ്കേതികള്‍ സംവിധാനിക്കും. ലീഡ് ഗോള്‍ഡ് സര്‍ട്ടിഫിക്കേഷന് കീഴില്‍ സജ്ജീകരിക്കുന്ന സുസ്ഥിരതാ തത്വങ്ങള്‍ റാക് സെന്‍ട്രല്‍ പിന്തുടരും.
ഹൈ എന്‍ഡ് റസിഡന്‍ഷ്യല്‍ ഡെസ്റ്റിനേഷനുകളുടെ ഡെവലപ്പര്‍ എന്ന നിലയില്‍ മര്‍ജാന്‍റെ പ്രശസ്തി ഉറപ്പിക്കുന്ന റാക് സെന്‍ട്രല്‍ നിക്ഷേപകര്‍ക്ക് വാങ്ങുന്നതിനും വികസിപ്പിക്കുന്നതിനും ഫ്രീ ഹോള്‍ഡ് റസിഡന്‍ഷ്യല്‍ പ്ളോട്ടുകള്‍ വാഗ്ദാനം ചെയ്യും. റാസല്‍ഖൈമയുടെ സാമ്പത്തിക വളര്‍ച്ചയുടെ പുതിയ യുഗത്തിന് റാക് സെന്‍ട്രല്‍ തുടക്കമിടുമെന്നും അബ്ദുല്ല അല്‍ അബ്ദുലി പറഞ്ഞു. ഹോസ്പിറ്റാലിറ്റി, ടൂറിസം, റീട്ടെയില്‍, ഫിനാന്‍സ്, ലോജിസ്റ്റിക്സ്, കണ്‍സ്ട്രക്ഷന്‍ എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന ബിസിനസ് മേഖലകളില്‍ മള്‍ട്ടിനാഷണല്‍ കമ്പനികളുടെ നിക്ഷേപം റാക് സെന്‍ട്രലിലേക്ക് ആകര്‍ഷിക്കപ്പെടുന്നതോടെ രാജ്യത്തിന്‍റെ വന്‍ വികസനത്തിനും വഴിവെക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.