ഉമ്മുൽഖുവൈന്‍റെ സുസ്ഥിര വികസനത്തിന് പുതിയ കരാർ
text_fieldsഉമ്മുൽഖുവൈൻ: ഉമ്മുൽഖുവൈന്‍റെ സുസ്ഥിര വികസനത്തിന് ഊന്നൽ നൽകുന്ന വിവിധ കരാറുകൾ ഒപ്പുവെച്ചു. ദുബൈയിൽ നടന്ന ലോക ഗവൺമെന്‍റ് ഉച്ചകോടിയിൽ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ റാഷിദ് അൽ മുഅല്ല, ഉമ്മുൽ ഖുവൈൻ ടൂറിസം ആൻഡ് പുരാവസ്തു വകുപ്പ് മേധാവി ശൈഖ് മാജിദ് ബിൻ സൗദ് ബിൻ റാഷിദ് അൽ മുഅല്ല എന്നിവരുടെ സാന്നിധ്യത്തിലാണ് ഒപ്പുവെച്ചത്. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള സാമ്പത്തിക വികസനം ലക്ഷ്യമിട്ടാണ് കരാർ. ഇതുവഴി എമിറേറ്റിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.
സമുദ്രത്തിന്‍റെ ആവാസവ്യവസ്ഥ കാത്തുസൂക്ഷിക്കുകയും സമുദ്രവിഭവങ്ങൾ സുസ്ഥിരമായി ഉപയോഗിക്കുകയും ചെയ്യുന്ന ബ്ലൂ എക്കോണമിയെ പ്രോൽസാഹിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഇത് വഴി എല്ലാ മേഖലകളിലേക്കും വികസം എത്തിക്കാൻ കഴിയും. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായായിരിക്കും പ്രവർത്തനം.
ഉമ്മുൽ ഖുവൈന്‍റെ ബ്ലൂ എക്കോണമി നയത്തിൽ സഹകരിക്കാൻ കഴിഞ്ഞിൽ സന്തോഷമുണ്ടെന്ന് യു.എ.ക്യു റൂളേഴ്‌സ് കോർട്ട് പ്രതിരോധ കാര്യ സഹമന്ത്രിയും എമിറേറ്റ്സ് നേച്ചർ അസോസിയേഷൻ ചെയർമാനുമായ മുഹമ്മദ് ബിൻ അഹമ്മദ് അൽ ബൊവാർദി പറഞ്ഞു. പ്രകൃതിയാണ് ജീവിതത്തിന് ആവശ്യമായ എല്ലാ വിഭവങ്ങളുടെയും ഏറ്റവും വലിയ ഉറവിടം. കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കാനുള്ള ദേശീയ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിൽ ഗണ്യമായ സംഭാവന നൽകുന്ന തീരദേശ ആവാസവ്യവസ്ഥകളെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.