സൗദിയിൽ ആസ്റ്ററിന് പുതിയ സി.ഇ.ഒ
text_fieldsദുബൈ: സൗദി അറേബ്യയിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുടെയും ക്ലിനിക്കുകളുടെയും പുതിയ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി മുഹമ്മദ് അല്ഷമാരിയെ നിയമിച്ചതായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ അറിയിച്ചു. ആസ്റ്റർ ആശുപത്രികളുടെ വിപുലീകരണ പദ്ധതികള്‍ ഊർജിതമാക്കാനും ഹെല്‍ത്ത് കെയര്‍ രംഗത്തെ സാന്നിധ്യം ശക്തമാക്കാനും ലക്ഷ്യമിട്ടാണ് ഈ നിയമനം.
ഹെല്‍ത്ത് കെയര്‍ സ്ട്രാറ്റജി, കണ്‍സൽട്ടിങ്, ഇന്‍വെസ്റ്റ്മെന്റ്, ഓപറേഷന്‍സ് മാനേജ്മെന്റ് എന്നിവയില്‍ വൈദഗ്ധ്യമുള്ള മുഹമ്മദ് അല്‍ഷമാരി, രോഗീ സംരക്ഷണത്തിലും ഇന്‍ഷുറന്‍സ് രംഗത്തും രണ്ട് പതിറ്റാണ്ടോളം അനുഭവ സമ്പത്തുള്ള വ്യക്തിത്വമാണ്.
അരാംകോ, സാബിക്, റോയല്‍ കമീഷന് ഹോസ്പിറ്റല്‍, മെഡ് ഗള്‍ഫ്, ഡോ. സുലൈമാന്‍ അല്‍ ഹബീബ് തുടങ്ങിയ മുന്‍നിര സ്ഥാപനങ്ങളില്‍ അദ്ദേഹം നേതൃസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ആസ്റ്ററിന്റെ ഭാഗമാകുന്നതിനുമുമ്പ് സൗദി കായിക മന്ത്രാലയത്തില്‍ സ്പോര്‍ട്സ് മെഡിസിന് അഡ്വൈസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.