ഏഴ് സർക്കാർ സ്ഥാപനങ്ങളിൽ പുതിയ സി.ഇ.ഒമാരെ നിയമിച്ചു
text_fieldsദുബൈ: ഏഴ് സർക്കാർ സ്ഥാപനങ്ങളിൽ പുതിയ ചീഫ് ഓപറേറ്റിങ് ഓഫിസർ (സി.ഇ.ഒ)മാരെ നിയമിച്ച് ദുബൈ കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം.
ഇസ്സാ അബ്ദുറഹ്മാൻ കാസിം ആണ് ദുബൈ കോർപറേഷൻ ഫോർ ടൂറിസം ആൻഡ് കോമേഴ്സ് മാർക്കറ്റിങ് സി.ഇ.ഒ. ദുബൈ കോർപറേഷൻ ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് ഫെയർ ട്രേഡ് സി.ഇ.ഒ ആയി മുഹമ്മദ് അബ്ദുല്ല ഷാഇൽ അൽ സാദിയേയും ദുബൈ ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസത്തിലെ ഇക്കണോമിക് സ്ട്രാറ്റജി സെക്ടർ സി.ഇ.ഒ ആയി ഈസ ഹറബ് ഖലീഫ ബിൻ ഹാദിറിനേയും നിയമിച്ചു.
സാഹിയ സജ്ജാജ് അഹമ്മദ് ആണ് ഇതേ ഡിപ്പാർട്മെന്റിലെ റെഗുലേറ്ററി പോളിസി ആൻഡ് ഗവേണൻസ് സി.ഇ.ഒ. കൂടാതെ ദുബൈ ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസത്തിലെ കോർപറേറ്റ് സപോർട്ട് സർവിസസ് സി.ഇ.ഒ ആയി സാദ് മുഹമ്മദ് അൽ അവദിയേും ഇതേ വകുപ്പിലെ ലജിസ് ലേഷൻ ആൻഡ് ഡിസ്പ്യൂട്ട്സ് സെക്ടർ സി.ഇ.ഒ ആയി ഖാലിദ് ഹസൻ മുഹമ്മദ് മുബഷിറിനെയും നിയമിച്ച് ഉത്തരവായി.
ഏപ്രിൽ ഒന്നു മുതൽ മുൻകാല പ്രാബല്യത്തിലാണ് ഈ നിയമനങ്ങൾ അംഗീകരിച്ചിരിക്കുന്നത്. അതേസമയം, ഇതേ വകുപ്പിലെ സ്ട്രാറ്റജി ആൻഡ് കോർപറേറ്റ് പെർഫോമൻസ് സി.ഇ.ഒ ആയി നിയമിച്ച യൂസുഫ് അഹമ്മദ് യൂസുഫ് അബ്ദുല്ല ലൂത്തയുടെ നിയമനം ഒക്ടോബർ ഒന്ന് മുതലാണ് പ്രാബല്യത്തിൽ വരിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.