എം.സി.എക്ക് പുതിയ ഭാരവാഹികൾ
text_fieldsദുബൈ: കമ്പ്യൂട്ടർ വിപണന രംഗത്ത് ബർദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി കൂട്ടായ്മയായ മലയാളി കമ്പ്യൂട്ടർ അസോസിയേഷന്റെ (എം.സി.എ) പുതിയ കമ്മിറ്റി നിലവിൽവന്നു.
ഫിറോസ് ഇസ്മായിലിന്റെ അധ്യക്ഷതയിൽ ദുബൈ ഗ്രാൻഡ് എക്സൽഷ്യർ ഹോട്ടലിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ സെക്രട്ടറി ഇ.ടി.പി റിഫ വരവുചെലവ് കണക്കുകളും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
തുടർന്ന് അടുത്ത മൂന്നു വർഷത്തേക്കുള്ള കമ്മിറ്റിയെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തു. ഫിറോസ് ഇസ്മായിൽ (പ്രസിഡന്റ്), കെ.കെ. റാഷിദ് (ജനറൽ സെക്രട്ടറി), ഹസൈനാർ (ട്രഷറർ), അഷ്റഫ്, ഇസ്മായിൽ കോട്ടക്കൽ, അൻസാർ, ടി.പി രിഫായി, ഒമർ, സിയാദ്, പ്രജീഷ്, ഫൈസൽ, മുസ്തഫ, ആസിഫ്, അഷ്റഫ്, ഷംനാദ് (എക്സിക്യൂട്ടിവ് അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ.
സഫറുല്ല, സുൽഫിക്കർ എന്നിവരുടെ നിരീക്ഷണത്തിൽ മുഖ്യ രക്ഷാധികാരികളായ യൂനുസ്, ഹസ്സൻ, പ്രേമൻ, ജലീൽ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.