ട്രാക്സിന് പുതിയ ഭാരവാഹികൾ
text_fieldsദുബൈ: കോക്കൂർ സ്കൂൾ പ്രവാസി കൂട്ടായ്മയായ ട്രാക്സിന് ജനറൽ ബോഡി യോഗം ചേർന്ന് 2025-27 വർഷത്തേക്കുള്ള കമ്മിറ്റിയെ തിരഞ്ഞെടുത്തു.
എം.വി അബ്ദുറസാഖ് കോക്കൂർ (പ്രസിഡന്റ്), മഹറൂഫ് കൊഴിക്കര (ജനറൽ സെക്രട്ടറി), ഇ.എം. റഫീഖ് (ട്രഷറർ), സൈഫുദ്ദീൻ പള്ളിക്കുന്ന്, ഇ.എം. ഷെഫീഖ്, ഹബിറ റസാക്ക്, ഹസീന ഓതളൂർ, എം.എം. റഫീഖ്, ഇസ്മായിൽ ഒതളൂർ, അഷ്റഫ് ഇല്ലത്ത്, സുരേഷ് വളയംകുളം, ഫക്രുദ്ദീൻ (വൈസ് പ്രസിഡന്റുമാർ), റൗലത്ത് വളയംകുളം, ശരീഫ് മാറഞ്ചേരി, പ്രസാദ് കോഴിക്കര, മർസൂക്ക് കോക്കൂർ, ഷക്കീർ ബാബു കോക്കൂർ, സഫീർ കിഴിക്കര, എ.പി.ജെ. അബ്ദുൽ ഗഫൂർ, കമറു, നസീർ ചിയ്യാനൂർ (ജോയന്റ് സെക്രട്ടറിമാർ) എന്നിവരാണ് ഭാരവാഹികൾ.
ഷാർജ അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി ടി.വി. നസീർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
എം.കെ. നസീർ സ്വാഗതം ആശംസിച്ചു. കോക്കൂർ സ്കൂൾ പൂർവ വിദ്യാർഥി മുഹമ്മദലി യോഗം ഉദ്ഘാടനം ചെയ്തു. മുബാറക് കോക്കൂർ, അബ്ദുല്ലക്കുട്ടി കോടിയിൽ, മുഹമ്മദ് കുട്ടി മണ്ണാറപ്പറമ്പ്, അഷ്റഫ് കൊഴിക്കര, ഇസ്മയിൽ ഒതളൂർ, ഹാബിറ റസാക്ക്, റൗളത് വളയംകുളം, ഹസീന ഒതളൂർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഇ.എം. ജനറൽ സെക്രട്ടറി റഫീഖ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ഫൈനാൻസ് റിപ്പോർട്ട് അനീസ് അഹമ്മദ് കോക്കൂരും അവതരിപ്പിച്ചു. ട്രാക് വൈസ് പ്രസിഡന്റ് എം.വി. അബ്ദുറസാഖ് അധ്യക്ഷനായിരുന്നു.
സ്കൂളിന്റെ പി.ടി.എ കമ്മിറ്റി കോക്കൂർ സ്കൂളിന്റെ എല്ലാ ബാച്ച് അലുമ്നികളെയും ഏകോപിച്ച് മാതൃ സംഘടന രൂപവത്കരിക്കണമെന്ന് ജനറൽ ബോഡിയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.