സ്‌കൂൾ തുറക്കാൻ പുതിയ മാനദണ്ഡങ്ങൾ : വാക്സിനേഷൻ നിർബന്ധം
text_fieldsഅബൂദബി: വേനൽ അവധിക്കുശേഷം സ്കൂളുകൾ തുറക്കുേമ്പാൾ പുതിയ മാനദണ്ഡങ്ങളുമയി യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയവും അബൂദബി വിദ്യാഭ്യാസ വകുപ്പും (അഡെക്).
16 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് സ്കൂളിൽ പ്രവേശിക്കണമെങ്കിൽ രണ്ട് ഡോസ് വാക്സിനേഷനും പൂർത്തീകരിക്കണം. രണ്ടാം ഡോസ് എടുത്ത ശേഷം 28 ദിവസം കഴിഞ്ഞാൽ മാത്രമെ പ്രവേശനം അനുവദിക്കൂ. സ്‌കൂൾ ജീവനക്കാർക്കും ഇതു ബാധകമാണ്.
അബൂദബി വിദ്യാഭ്യാസ വകുപ്പിെൻറ നിർദേശങ്ങൾ
•സ്‌കൂളുകളിലെ കളിസ്ഥലങ്ങളും കാൻറീനുകളും വീണ്ടും സജീവമാകും. പാഠ്യേതര പരിപാടികളും പുനരാരംഭിക്കും
•വിദ്യാർഥികൾക്ക് ക്ലാസ് മുറികളിൽ തത്സമയ പഠനത്തിന് കൂടുതൽ സൗകര്യം
•വിട്ടുമാറാത്ത രോഗങ്ങളുള്ള കുട്ടികൾക്ക് വിദൂരപഠനം തെരഞ്ഞെടുക്കാൻ അവസരം
•വാക്സിനെടുക്കാത്ത കുട്ടികൾക്കും ഓൺലൈൻ പഠനം
•ക്ലാസ് മുറികൾക്കുള്ളിലും സ്‌കൂൾ അങ്കണത്തിലും രണ്ടു മീറ്റർ അകലം പാലിക്കണമെന്ന നിബന്ധന ഒരു മീറ്ററായി കുറക്കും
•ക്ലാസുകളെ 16 കുട്ടികളുടെ ബബിളുകളാക്കി തിരിക്കും. നേരത്തേ 10 കുട്ടികളാണ് ഒരു ബബിളിൽ. കെ.ജി മുതൽ മൂന്നാം ക്ലാസ് വരെയുള്ള കുട്ടികളെയാണ് ബബിളിൽ ഉൾപ്പെടുത്തുക
•ഫിസിക്കൽ എജുക്കേഷൻ ക്ലാസുകളും സ്‌പോർട്‌സും പുനരാരംഭിക്കും. നീന്തൽ ഉൾപ്പെടെ അപകടസാധ്യതയുള്ള കായിക ഇനങ്ങൾക്ക് പ്രത്യേക സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കണം
•കായിക ഉപകരണങ്ങൾ അണുമുക്തമാക്കാനുള്ള സൗകര്യവും ഒരുക്കണം
•കായിക സൗകര്യങ്ങൾ പുറത്തുനിന്നുള്ളവർക്ക് വാടകക്ക് കൊടുക്കരുത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.