Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ല​ബാ​ർ ഗോ​ൾ​ഡി​ൽ...

മ​ല​ബാ​ർ ഗോ​ൾ​ഡി​ൽ പ​ണ​മി​ട​പാ​ടി​ന്​ പു​തി​യ ഡിജിറ്റൽ സം​വി​ധാ​നം

text_fields
bookmark_border
ഷം​ലാ​ൽ അ​ഹ​മ്മ​ദ്​ അ​ഹ​മ്മ​ദ്​ അ​ൽ ഖാ​സിം
cancel
camera_alt

ഷം​ലാ​ൽ അ​ഹ​മ്മ​ദ്, ​ അ​ഹ​മ്മ​ദ്​ അ​ൽ ഖാ​സിം


ദു​ബൈ: ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ റീ​ട്ടെ​യ്​​ൽ ജ്വ​ല്ല​റി ഗ്രൂ​പ്പു​ക​ളി​ലൊ​ന്നാ​യ മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്​​സ്​ എ​മി​റേ​റ്റ്​​സ്​ എ​ൻ.​ബി.​ഡി​യു​മാ​യി സ​ഹ​ക​രി​ച്ച്​ ബി2​ബി പ​ണ​മി​ട​പാ​ടി​ന്​ പു​തി​യ ഡി​ജി​റ്റ​ൽ പേ​​മെ​ന്‍റ്​ സം​വി​ധാ​നം ആ​രം​ഭി​ച്ചു.എ​മി​റേ​റ്റ്​​സ്​ എ​ൻ.​ബി.​ഡി എ.​പി.​ഐ ബാ​ങ്കി​ങ്​ ഉ​പ​യോ​ഗി​ച്ചാ​ണ്​ ഇ​ത്​ സാ​ധ്യ​മാ​ക്കു​ന്ന​ത്. ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ത​ട​സ്സ​മി​ല്ലാ​തെ സു​ര​ക്ഷി​ത​മാ​യ പ​ണ​മി​ട​പാ​ട്​ ന​ട​ത്താ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ക​യാ​ണ്​ പു​തി​യ പേ​​മെ​ന്‍റ്​ സം​വി​ധാ​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്​​സ്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഓ​പ​റേ​ഷ​ൻ​സ്​ എം.​ഡി ഷം​ലാ​ൽ അ​ഹ​മ്മ​ദ്​ പ​റ​ഞ്ഞു.

എ​ല്ലാ വി​ത​ര​ണ​ക്കാ​ർ​ക്കും​ ത​ത്സ​മ​യ ഇ​ട​പാ​ട് ന​ട​ത്തു​ന്ന​തി​നും ഇ​ട​പാ​ടു​ക​ളെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നു​മാ​യി എ​മി​റേ​റ്റ്‌​സ് എ​ൻ​ബി​ഡി​യു​ടെ സാ​മ്പ​ത്തി​ക എ.​പി.​ഐ​ക​ൾ ഉ​പ​യോ​ഗി​ച്ച്, മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സി​നാ​യി ബാ​ങ്ക് ഒ​രു ​പ്ര​ത്യേ​ക ബി2​ബി പേ​​മെ​ന്‍റ്​ ചാ​ന​ൽ നി​ർ​മി​ക്കു​ക​യാ​ണ്​ ചെ​യ്യു​ക​യെ​ന്ന്​ എ​മി​റേ​റ്റ്​​സ്​ എ​ൻ.​ബി വോ​ൾ​സെ​യി​ൽ ബാ​ങ്കി​ങ്​ ഗ്രൂ​പ്​ ത​ല​വ​ൻ അ​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​ം പ​റ​ഞ്ഞു. ഇ​തു​വ​ഴി ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ സ​മ​യ​ന​ഷ്ട​മി​ല്ലാ​തെ ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​നാ​വും. ആ​ദ്യ​മാ​യ ഒ​രു ജ്വ​ല്ല​റി ഗ്രൂ​പ്പു​മാ​യി എ​മി​റേ​റ്റ്​​സ്​ എ​ൻ.​ബി.​ഡി ഡി​ജി​റ്റ​ൽ പേ​മെ​ന്‍റ്​ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​നാ​യി സ​ഹ​ക​രി​ക്കു​ന്ന​തെ​ന്നും ഷം​ലാ​ൽ പ​റ​ഞ്ഞു. ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malabargolduae-
News Summary - New digital solution for money transactions in Malabar Gold
Next Story