അംബ്രല്ല ബീച്ചിന് പുതിയമുഖം
text_fieldsഫുജൈറ ഫസീല്‍ ഭാഗത്തെ 'അംബ്രല്ല ബീച്ച്' മുഖം മിനുക്കുകയാണ്. അതി മനോഹരമായ ലാന്‍ഡ്‌സ്കേപ്പിലൂടെ എല്ലാ വിധ സൗകര്യങ്ങളോടും കൂടി മോടിപിടിപ്പിക്കുന്നതിന്റെ അവസാനഘട്ട പണികള്‍ തകൃതിയായി നടന്നു വരുന്നു.
ജോഗിങ് ട്രാക്ക്, നടപ്പാത, കുട്ടികൾക്കായി കളിസ്ഥലങ്ങൾ, പൊതു ടോയ്‌ലറ്റുകൾ, റെസ്റ്റാറൻറ്, ചുറ്റും മനോഹരമായ വൃക്ഷങ്ങള്‍ എന്നിവയെല്ലാം ഒരുങ്ങുന്നു. പണി പൂര്‍ത്തിയാവുന്നതോടെ ഖോര്‍ഫക്കാന്‍, കല്‍ബ ബീച്ചുകളുമായി കിടപിടിക്കുന്ന ബീച്ച് ആയി മാറും. ഈ വര്‍ഷം അവസാനത്തോടെ പണി പൂര്‍ത്തിയാവും എന്ന് പ്രതീക്ഷിക്കുന്നു.
ഫുജൈറ ഭരണാധികാരിയുടെ മകൻ ശൈഖ് മക്തൂം ബിന്‍ ഹമദ് അല്‍ ശര്‍ഖിയുടെ ഉടമസ്ഥതയിലുള്ള അക്വാടെക് ലാൻഡ്സ്കേപ്പിംഗ് ആൻഡ് സിവിൽ വർക്ക്സ് സ്ഥാപനമാണ് നവീകരണ പ്രവര്‍ത്തനത്തിന് മേൽനോട്ടം വഹിക്കുന്നത്. ബാർബിക്യൂ സൗകര്യത്തിനായി കുട പോലെയുള്ള ഷെല്‍ട്ടറുകള്‍ നിരനിരയായി സ്ഥാപിച്ചിട്ടുണ്ട്.
അതിനാലാണ് ഇതിനെ 'അമ്പ്രല്ല ബീച്ച്' എന്നറിയിപ്പെട്ടിരുന്നത്. ഫുജൈറയുടെയും സമീപ പ്രദേശമായ കല്‍ബ ഖോര്‍ഫക്കാന്‍ എന്നിവിടങ്ങളിലെയും മനോഹരമായ ബീച്ചുകള്‍ നിരവധി വിനോദസഞ്ചാരികളെയാണ് യു.എ.ഇയുടെ കിഴക്കൻ തീര മേഖലയായ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.