Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവ്ലോഗിങ്​...

വ്ലോഗിങ്​ ശബ്​ദത്തിന്​ മാറ്റുകൂട്ടാൻ പുത്തൻ ഗാഡ്​ജറ്റുകൾ

text_fields
bookmark_border
വ്ലോഗിങ്​ ശബ്​ദത്തിന്​ മാറ്റുകൂട്ടാൻ പുത്തൻ ഗാഡ്​ജറ്റുകൾ
cancel

കോവിഡ് കാലത്ത് കൂണുപോലെ മുളച്ചുപൊങ്ങിയ ഒന്നാണ് ​​വ്ലോഗിങ്​ മേഖല. ആത്മവിശ്വാസവും സംസാരിക്കാൻ കഴിവുള്ള എല്ലാവർക്കും വ്ലോഗ് എന്നതായിട്ടുണ്ട്​ കാര്യങ്ങൾ. 2019 നു ശേഷം വ്യൂവർ ഹാബിറ്റ് മാറി എന്നാണ് പല സർവേകളും സൂചിപ്പിക്കുന്നത്. അതിനാൽ സോഷ്യൽ മീഡിയ നയങ്ങളിൽ പോലും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. വളരെ ലളിതമായ ഗാഡ്​ജറ്റുകൾ ഉപയോഗിച്ച്​ കാഴ്​ചക്കാരനെ അൽഭുതപ്പെടുത്തുകയാണ് പല വ്ലോഗേഴ്​സും. അതിനാൽ പരമ്പരാഗത രീതിയിലെ ടെലിവിഷൻ റൂമുകൾ പോലും മാറ്റങ്ങൾക്ക്​ വിധേയമാകുന്നു. എന്തിനേറെ, സിനിമാമേഖലയിലും ഇതി​െൻറ പ്രതിഫലനം ഉണ്ടാകുന്നുണ്ട്. വലിയ ഒബി വാനുകളുകളുടെ അകമ്പടിയോടെ ലൈവ് റിപ്പോർട്ടുകൾ ചെയ്​തിരുന്ന അന്തരാഷ്​ട്ര വാർത്ത ചാനലുകൾ പോലും,മൊബൈൽ ഫോൺ വഴി ലൈവുകൾ ചെയ്യുന്ന ലളിതമായ രീതികളെയാണ് ഇപ്പോൾ അവലംബിക്കുന്നത്.

പ്രേക്ഷക​െൻറ ഇഷ്​ടം നേടുന്നതിൽ വീഡിയോ പോലെ ഓഡിയോയും നിർണായകമാണ്. ശബ്​ദം ശരിയല്ലെങ്കിൽ ആളുകൾ വീഡിയോയെ തട്ടി മാറ്റും.

ഈ പ്രശ്​നങ്ങൾ പരിഹരിക്കാൻ പലവിധ വ്ലോഗിങ്​ മൈക്കുകൾ വിപണിയിൽ വർഷങ്ങൾക്ക് മുമ്പേ ലഭ്യമാണ്. വ്ലോഗർമാരുടെ പ്രധാന ഗാഡ്​ജറ്റ് മൊബൈൽ ഫോണുകളാണ്. മൊബൈൽ ഫോണുകളിലും ഉപയോഗിക്കാവുന്ന മൈക്കുകളാണ് വ്ലോഗേഴ്​സിന് ആവശ്യമുള്ളത്. വിഡിയോകൾക്കൊപ്പം എക്​സ്​റ്റേണൽ മൈക്കുകൾ(കോഡെഡ്, കോഡ്‌ലെസ്​) ഉപയോഗിക്കുന്നതോടെ പ്രേക്ഷകർക്ക് ലൈവ് ഓഡിയോ മികച്ചതായി അനുഭവപ്പെടും. rode, saramonic, boya ഉൾപ്പെടെയുള്ള നിരവധിയായ കമ്പനികളാണ് വിപണിയിലെ വ്ലോഗർമാരുടെ ഇഷ്​ടപെട്ട ഓഡിയോ ഗാഡ്​ജറ്റുകൾ. ഈ കമ്പനികളെല്ലാം കോർഡ്‌ലെസ്​ മൈക്കുകളും ഇറക്കിയിട്ടുണ്ട്.

രണ്ടു പേർക്ക് ഒരേ സമയം സംസാരിക്കാവുന്ന രീതിയിൽ 2 ട്രാൻസ്​മിറ്റർ ഇറക്കിയാണ് saramonic blink 500 b6 വ്ലോഗേഴ്​സിനെറ മനസ്​ കീഴടക്കിയത്. പിന്നീട് saramonic BLINK 500 pro b2 വിലൂടെ പുതിയ അപ്ഡേഷൻ കൊണ്ടുവന്നു. എവിടേക്കും കൊണ്ടുപോകാവുന്ന ചെറിയ ചാർജർ കിറ്റ്, റസീവറിൽ തന്നെ ഹെഡ്‍ഫോൺ മോണിറ്ററിങ് സംവിധാനം എന്നിവ saramonic മൈക്കുകളെ വ്യത്യസ്​ഥമാക്കി. ആൻഡ്രോയിഡ്, ഐ ഫോണുകളിൽ ഉപയോഗിക്കുന്നതിനു വേണ്ടിയുള്ള കേബിൾ അഡാപ്റ്ററുകൾ എന്നിവ ലഭ്യമാണ്(Sara monic UTC-C35,Sara­monic LC-C35).

Rode Wireless Go II ആണ് വ്ലോഗർമാരുടെ ഇപ്പോഴത്തെ പ്രധാന ഓഡിയോ ഉപകരണം. രണ്ടുപേർക്ക് ഒരേ സമയം സംസാരിക്കാവുന്ന 2 ട്രാൻസ്​മിറ്ററുകൾ, സെക്കൻററി ഓഡിയോ ബാക്കപ്പ്, 200 മീറ്റർ ദൂര പരിധി, ഏഴു മണിക്കൂർ വരെയുള്ള ബാറ്ററി കപ്പാസിറ്റി എന്നിവ മറ്റു ഗാഡ്​ജറ്റുകളിൽ നിന്നും Rode Wireless Go II വിനെ വ്യത്യസ്​തമാക്കുന്നു. ഷൂട്ടിംഗ് ചെയ്യുന്ന സമയത്ത് അവിചാരിതമായി ഓഡിയോ റെക്കോർഡിങ് എന്തെങ്കിലും പ്രശ്​നം സംഭവിച്ചാലും ഓൺ ബോർഡ് റെക്കോർഡിങ് സവിശേഷതയുള്ളതിനാൽ 40 മണിക്കൂർ compressed ഓഡിയോയും 7 മണിക്കൂർ uncompressed ഓഡിയോയും ഇ​േൻറണൽ മെമ്മറിയിൽ സേവ് ആയി കിടക്കും. ഓഡിയോ നോയ്‌സുകൾ ഇല്ലാതാക്കുന്നതിനായി Furry Windshield കൾ ഇതി​െൻറ കൂടെയുണ്ട്. വിശ്വലുകളിൽ ട്രാൻസ്​മിറ്ററുകൾ എടുത്തു കാണുന്നതിൽ ചിലർക്കെങ്കിലും വിയോജിപ്പുണ്ട്. അതിനാൽ തന്നെ Lavalier GO എന്ന കോഡഡ് മൈക്കുകൂടി ലഭ്യമാണ്. LED Screen, Battery Indicator LED, Connectivity Indicator LED എന്നിവ നിർമ്മാണത്തിലെ മറ്റു ഗുണങ്ങൾ ആണ്. ആൻഡ്രോയിഡ്,ഐ ഫോണുകളിൽ ഉപയോഗിക്കുന്നതിനു വേണ്ടി SC16,SC15 എന്നിവയും ചാനൽ റിപ്പോർട്ടർമാരുടെ ഗൺ മൈക്ക് പോലെയുള്ള സ്​റ്റിക് (Interview GO)യും Rode നിർമ്മിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vloggers
News Summary - New gadgets to change vlogging sound
Next Story