പുത്തൻ അഥിതി ചൈന ഡോൾ
text_fieldsചൈന ഡോൾ ‘റാഡർമഷേര സിനിക’എന്നും അറിയപ്പെടുന്നുണ്ട്. ഇതിന്‍റെ ശാസ്ത്രീയ നാമം Radermachera Sinica എന്നത്. ഇത് Bigoniaceae familyയിൽ ഇൾപ്പെടുന്ന ചെടിയാണ്. ഇൻഡോർ ചെടികളുടെ ഇടയിൽ സ്ഥാനം പിടിച്ച പുതിയ ഒരു അതിഥിയാണിത്. ചെടികൾ വളർത്താൻ തുടങ്ങുന്നവർക്ക് ഉപയോഗിക്കാൻ പറ്റിയതാണിത്. അധിക പരിചരണം ആവശ്യമില്ല എന്നത് ഇതിന്‍റെ സവിശേഷതയാണ്. തിങ്ങി നിറഞ്ഞതും തിളക്കമുള്ളതുമായ ഇലകളാണ് പ്രധാന ആകർഷണം. ഒരുപാട് വെള്ളവും ഇതിന് ഇഷ്ടമല്ല. ഹുമിഡിറ്റി ഇഷ്ടപ്പെടുന്ന ചെടിയാണ്.
നന്നായിട്ട് ഓക്സിജൻ ഉൽപാദിപ്പിക്കും. വീടിന്‍റെ അകത്തു വെക്കാം, പുറത്തും വെക്കാം. എന്നൽ നേരിട്ട് സൂര്യപ്രകാശം അടിക്കാത്ത സ്ഥലം നോക്കി വെക്കുന്നതാണ് ഉചിതം. കൂടുതൽ വെയിൽ അടിച്ചാൽ ഇലകൾക്ക് മഞ്ഞ നിറം വരും. മണ്ണ് നന്നായി ഉണങ്ങിക്കഴിഞ്ഞ് മാത്രം വെള്ളമൊഴിക്കുക. സ്റ്റം കട്ട് ചെയ്ത് നമ്മുക്ക് ഇതിനെ വളർത്തിയെടുക്കാം. നല്ല ഡ്രൈനേജ് ഉള്ള പോട്ടിൽ വളർത്തണം. ഇടക്ക് ഒന്ന് ഷവർ ചെയ്ത് കൊടുത്താൽ നന്നായിരിക്കും. പോട്ടിങ് മിക്സ്, ഗാർഡൻ സോയിൽ, ചകിരി ചോർ, ചാണക പൊടി എന്നിവ യോജിപ്പിച്ച് ഉപയോഗിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.