ദുബൈ നാലു സർക്കാർ വകുപ്പുകൾക്ക് പുതിയ തലവന്മാർ
text_fieldsദുബൈ: എമിറേറ്റിലെ പ്രധാനപ്പെട്ട നാല് സർക്കാർ വകുപ്പുകൾക്ക് പുതിയ ഡയറക്ടർ ജനറലുമാരെ നിയമിച്ചു. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് വെള്ളിയാഴ്ച പുതിയ ഡയറക്ടർ ജനറലുമാരെ പ്രഖ്യാപിച്ചത്. മർവാൻ അഹമ്മദ് ബിൻ ഖലൈത്തക്കാണ് ലാൻഡ് ഡിപ്പാർട്മെന്റിന്റെ ചുമതല. റിയൽ എസ്റ്റേറ്റ് റഗുലേറ്ററി ഏജൻസിയുടെ എക്സിക്യൂട്ടിവ് ഡയറക്ടർ പദവിക്ക് പുറമെയാണ് അധിക ചുമതല നൽകിയത്. മുഹമ്മദ് അബ്ദുല്ല ലിൻജാവിയാണ് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ജനറൽ. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റിയുടെ ചുമതല ഐശ അബ്ദുല്ല മീരാനാണ്. ഡോ. സെയ്ഫ് ഖാനിം അൽ സുവൈദിക്കാണ് ദുബൈ കോർട്ടിന്റെ തലവൻ. അഞ്ചു പേരുടെയും നിയമനത്തിന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അംഗീകാരം നൽകിയതായി ശൈഖ് ഹംദാൻ എക്സിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.