പരിസ്ഥിതിദിന പരിപാടി ഒരുക്കി ന്യൂ ഇന്ത്യൻ സ്കൂൾ
text_fieldsഉമ്മുൽഖുവൈൻ: ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതിയെ സംരക്ഷിക്കാൻ വേറിട്ട പദ്ധതികളുമായി ഉമ്മുൽ ഖുവൈൻ ന്യൂ ഇന്ത്യൻ സ്കൂൾ.
പുതുതലമുറയിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി വിപുല പരിപാടികളാണ് സ്കൂളിൽ നടന്നത്. ഭാവി തലമുറക്കായി വൃക്ഷത്തൈകൾ നടീൽ പരിപാടികളാണ് പ്രധാനമായും സംഘടിപ്പിച്ചത്. സ്കൂൾ മാനേജിങ് ഡയറക്ടർ ഡോ. അബ്ദുസ്സലാം ഒലയാട്ട്, പ്രിൻസിപ്പൽ ഡോ. സൈഫുദ്ദീൻ പി. ഹംസ എന്നിവർ നേതൃത്വം നൽകി.
പി.ടി.എ പ്രസിഡന്റ് യാസിർ വി.കെ, മാൾ ഓഫ് ഉമ്മുൽ ഖുവൈൻ പ്രതിനിധി മെൽവിൻ എന്നിവരും അധ്യാപകരും ജീവനക്കാരും പങ്കെടുത്തു. പാരിസ്ഥിതിക സംരക്ഷണത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഉണർത്തി മെൽവിൻ സ്കൂളിലേക്ക് വിവിധ തരം ചെടികൾ സംഭാവന ചെയ്തു. കാമ്പസിനുള്ളിൽ 1000 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുമെന്ന് സ്കൂൾ അധികൃതരും പ്രഖ്യാപിച്ചു.
പി.ടി.എ കമ്മിറ്റി അംഗങ്ങൾ, മാൾ ഓഫ് ഉമ്മുൽ ഖുവൈൻ പ്രതിനിധികൾ, വൈസ് പ്രിൻസിപ്പൽ മേരി ബ്രിഗീത്, അഡ്മിൻ മാനേജർ സഹദ്,
മറ്റു അധ്യാപകർ, വിദ്യാർഥികൾ എന്നിവർ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. വിദ്യാർഥികൾക്കിടയിൽ പ്രകൃതിയുമായി ആഴത്തിലുള്ള ബന്ധം വളർത്തിയെടുക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് പരിപാടികൾ സമാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.