എം.എം.ജെ.സിക്ക് പുതിയ ഭാരവാഹികൾ
text_fieldsദുബൈ: തിരൂർ പുറത്തൂരിലെ മുട്ടനൂർ മഹല്ല് നിവാസികളുടെ പ്രവാസി കൂട്ടായ്മയായ യു.എ.ഇ മുട്ടനൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി (എം.എം.ജെ.സി)യുടെ 2024-2026 കാലയളവിലേക്കുള്ള ഭാരവാഹികൾ ചുമതലയേറ്റു. ദുബൈയിൽ നടന്ന ജനറൽ ബോഡിയിലാണ് എൻ.പി. ഫൈസൽ ജമാലിനെ പ്രസിഡന്റായും ടി.സി. റിയാസിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തത്. കെ.പി. ഫൈസലാണ് ട്രഷറർ.
50 വർഷമായി യു.എ.ഇയിലുള്ള എം.എം.ജെ.സി സുവർണ ജൂബിലിയുടെ നിറവിലാണ്. മുട്ടനൂർ മഹല്ലിലെ ജീവകാരുണ്യരംഗത്തും വിദ്യാഭ്യാസ-ആരോഗ്യരംഗത്തും ഇടപെട്ടുകൊണ്ടിരിക്കുന്ന കമ്മിറ്റിക്ക് മുന്നൂറോളം അംഗങ്ങളുണ്ട്. സ്ഥാപക അംഗമായ എൻ.പി. ഇബ്രാഹിം ബാപ്പു, പ്രവാസി വ്യവസായി സി.പി. കുഞ്ഞിമൂസ, കെ.പി. കുഞ്ഞിബാവ, പോണ്ടത്ത് ഉണ്ണി എന്നിവരാണ് ഉപദേശക സമിതി അംഗങ്ങൾ.
മറ്റു ഭാരവാഹികൾ: എം.കെ. യാസിർ, അൻവർ പൂതേരി (വൈ. പ്രസി), പി. തൗഫീഖ്, കെ.വി. ശിഹാബുദ്ദീൻ (ജോ. സെക്ര), കാസിം പൂതേരി (ജോ. ട്രഷ), സി.കെ. മുർഷിദ് (സോഷ്യൽ മീഡിയ കോഓഡിനേറ്റർ). എക്സിക്യൂട്ടിവ് അംഗങ്ങൾ: കെ.വി. ശംസുദ്ദീൻ, പി.പി. അൽ അമീൻ, ഷാഫി തായാട്ടിൽ, കെ.വി. കാസിം, എം.എസ്. റഹൂഫ്, കെ.സി. സെലി, സി.പി. ഗഫൂർ, എൻ.പി. അനസ്, കെ.പി. ഇർഷാദ്, എസ്. സാലി, സി.പി. മുഹമ്മദ് ഹാഷിം, വി.പി. അബ്ദുസ്സലാം, ഇ. അഫ്സർ. പ്രാദേശിക കോഓഡിനേറ്റർമാർ: എൻ.പി. അബ്ദുറഹ്മാൻ, പി. ഇസ്മായിൽ, അൻവർ കക്കിടി, കെപി. വാഹിദ്, ഹുസൈൻ പൂതേരി, എസ്. കാസിം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.