പി.സി.എഫ് അൽഅഹ്സ ഘടകത്തിന് പുതിയ നേതൃത്വം
text_fieldsദമ്മാം: പീപ്ൾസ് കൾചറൽ ഫോറം (പി.സി.എഫ്) അൽഅഹ്സ ഘടകത്തിന് പുതിയ നേതൃത്വം നിലവിൽ വന്നു. ഭാരവാഹികളായി ഷരീഫ് ചവറ (പ്രസി.), നൗഷാദ് ഐ.സി.എസ്, ഷാൻ ഐ.സി.എസ് (വൈ. പ്രസി.), നിഷാദ് മേലേമുക്ക് (ജന. സെക്ര.), താജുദ്ദീൻ, അഷ്റഫ് വെള്ളിയാപുറം (ജോ. സെക്ര.), അഷ്റഫ് മൈനാഗപ്പള്ളി (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
നിർവാഹക സമിതി അംഗങ്ങളായി സകരിയ കൊല്ലം, അഷറഫ് താനൂർ, സലിം കൊട്ടുകാട്, അജ്മൽ കൊല്ലം, സുദിർ ഖാൻ പുലിയില, ഹനീഫ താനൂർ, ഫൈസൽ താനാളൂർ എന്നിവരെയും തെരഞ്ഞെടുത്തു. കോവിഡ് പശ്ചാത്തലത്തിൽ വീണ്ടും അതിർത്തികൾ അടച്ചത് മൂലം യു.എ.ഇയിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസി ഇന്ത്യക്കാരുടെ കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് എംബസിയോടും കേരള സർക്കാറിനോടും യോഗം ആവശ്യപ്പെട്ടു. ഷരീഫ് ചവറ അധ്യക്ഷത വഹിച്ചു.
ദിലീപ് താമരക്കുളം മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളെ പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി ഓൺലൈൻ സന്ദേശത്തിലൂടെ പ്രഖ്യാപിച്ചു. പി.ടി. കോയ, റഫീഖ് പാനൂർ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. നിഷാദ് മേലേമുക്ക് സ്വാഗതവും അഷറഫ് മൈനാഗപ്പള്ളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.