പ്രിയദർശിനിക്ക് പുതിയ ഭാരവാഹികൾ
text_fieldsഷാർജ: പ്രിയദർശിനി ആർട്സ് ആൻഡ് സോഷ്യൽ സെന്റർ ഷാർജയുടെ വാർഷിക ജനറൽ ബോഡി യോഗവും 2024-2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് സന്തോഷ് കേട്ടത്ത് അധ്യക്ഷത വഹിച്ചു. വി.നാരായണൻ നായർ ഉദ്ഘാടനം ചെയ്തു. വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും യോഗത്തിൽ അവതരിപ്പിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട എ.വി. മധുവിനെ യോഗത്തിൽ ആദരിച്ചു. എ.വി. മധു, ശ്രീനാഥ് കാടഞ്ചേരി, കെ.എം. സുധാകരൻ, തമ്പാൻ യാദവ്, വിജയകുമാർ ടി.കെ എന്നിവർ സംസാരിച്ചു. ജന. സെക്രട്ടറി ബാബുരാജ് സ്വാഗതവും ട്രഷറർ പുഷ്പരാജ് നീലേശ്വരം നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി എ.വി. കുമാരൻ ഉദുമ (പ്രസിഡന്റ്), ഷാന്റി തോമസ്, വി.എൻ. ബാബു (വൈ. പ്രസിഡന്റുമാർ), പ്രബുദ്ധൻ മഞ്ഞോളിൽ (ജന.സെക്രട്ടറി), അഷ്റഫ് തിയ്യാട്ടിൽ, സന്ദീപ് ടി.വി (ജോ. സെക്ര),വിജയകുമാർ ടി.കെ (ട്രഷറർ), ഉണ്ണികൃഷ്ണൻ പുല്ലൂർ, ഉല്ലാസ് അബ്ദുൽ കരീം (ജോ.ട്രഷ), ദിവാകരൻ വേങ്ങയിൽ (സ്പോർട്സ് കൺവീനർ), കുര്യൻ (കള്‍ചറൽ കൺവീനർ), പവിത്രൻ നിട്ടൂർ (ഹാപ്പിനെസ്) എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.