ഷാർജ സ്രോതസ്സിന് പുതിയ നേതൃത്വം
text_fieldsഷാർജ: മലങ്കര ഓർത്തഡോക്സ് സഭ വിശ്വാസികളുടെ കൂട്ടായ്മയായ ഷാർജ സ്രോതസ്സിന് പുതിയ നേതൃത്വം. ഷാർജ അൽ ഫരീജിൽ നടന്ന വാർഷിക യോഗത്തിൽ പ്രസിഡൻറ് ഡേവിഡ് വർഗീസ് അധ്യക്ഷത വഹിച്ചു. മുൻ സെക്രട്ടറി ജയൻ തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു.
വർഗീസ് ജോർജ്, തോമസ് പി. മാത്യു, സുനിൽ മാത്യു, വർഗീസ് രാജൻ, മനോജ് മാത്യു എന്നിവർ സംസാരിച്ചു. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്ങിന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ഭാരവാഹികൾ: ഡേവിഡ് വർഗീസ് (പ്രസിഡൻറ്), സുനിൽ മാത്യു (ജനറൽ സെക്രട്ടറി), മനോജ് മാത്യു (ട്രഷറർ), ബിജോ തോമസ് കളിയിക്കൽ (വൈസ് പ്രസിഡൻറ്), തോമസ് പുതുക്കുളങ്ങര, മെറിൻ മനോജ് (ജോ. സെക്രട്ടറിമാർ), നിതിൻ മമ്മാഴി (ജോ. ട്രഷറർ), പ്രിൻസ് വർഗീസ് (ഓഡിറ്റർ).
മാനേജിങ് കമ്മിറ്റി അംഗങ്ങളായി സാലി ജോർജ് മാത്യൂസ്, പി.ഒ. ഉമ്മൻ, പി.സി. സൈമൺ, സാമുവൽ ജോസ്, അനു റെജി, റിയ തോമസ്, അജീഷ് ജോർജ്, ഡോ. മനു വർഗീസ് കുളത്തുങ്കൽ, ജോർജ് തനുവേലിൽ മാത്യു, ജോൺ ഡാനിയേൽ, ലാബി സൈമൺ പുലിക്കൂട്ടിൽ, മാത്യൂസ് എബ്രഹാം, റോബിൻ റെജി, സാം സക്കറിയ, ഷാജി ടി. ജോർജ്, ഷിജു ജേക്കബ് ജോൺ എന്നിവരെ തെരഞ്ഞെടുത്തു. ഐപ്പ് ജോർജ്, നൈനാൻ കുരുവിള വരണാധികാരികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.