പുതുനിര സ്വാഗതാർഹം; ൈശലജ ടീച്ചറുടെ അഭാവം നിഴലിക്കും
text_fieldsദുബൈ: പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ചതിൽ പ്രവാസ േലാകത്തിനും ചിലത് പറയാനുണ്ട്. പുതുനിര സ്വാഗതാർഹമാണെന്നായിരുന്നു ന്യൂജൻ പ്രവാസികളിൽ ഭൂരിപക്ഷം പേരുടെയും അഭിപ്രായം. എന്നാൽ, ന്യൂജൻ പിള്ളേർക്കുപോലും കെ.കെ. ശൈലജക്ക് മന്ത്രിസ്ഥാനം ലഭിക്കാതെ പോയതിൽ സങ്കടം. ഇനി മന്ത്രിക്കസേരയിൽ ആരാവും എന്ന ചർച്ചകളാണ്. പ്രവാസികൾ ഉറ്റുനോക്കുന്നതാവട്ടെ, അവിടെ തങ്ങളുടെ പ്രതിനിധിയായി പ്രവാസി മന്ത്രി ഉണ്ടാകുമോ എന്നും.
ഇടതുപക്ഷത്തിന് മാത്രമേ ഇങ്ങനെയൊരു പുതുനിരയെ അവതരിപ്പിക്കാൻ കഴിയൂവെന്ന് അബൂദബിയിലുള്ള തൊടുപുഴ സ്വദേശി സിയാദുൽ ഹഖ് പറയുന്നു. ശൈലജ ടീച്ചറെ ഒഴിവാക്കിയത് സങ്കടകരമാണെങ്കിലും പാർട്ടിയുടെ തീരുമാനം തെറ്റാണെന്ന് പറയാൻ കഴിയില്ല. അഞ്ചു വർഷം മുമ്പ് ശൈലജ ടീച്ചറും മന്ത്രിസഭയിലെ പുതുമുഖമായിരുന്നു. അതുപോലുള്ള പുതുമുഖങ്ങളാണ് പുതിയ മന്ത്രിസഭയിലും. എല്ലാവരും ഒന്നിനൊന്ന് മികച്ചവവർ. സ്വന്തം ജില്ലക്കാരനായ മണിയാശാനെ ഒഴിവാക്കിയതിലും സിയാദിന് ദുഃഖം. യു.ഡി.എഫിൽ ആരാണ് പ്രതിപക്ഷ നേതാവെന്ന ചർച്ച നടക്കുേമ്പാഴാണ് ഇടതുപക്ഷം മികച്ച മന്ത്രിസഭയെ അവതരിപ്പിച്ചതെന്ന് ദുബൈ കിസൈസിൽ താമസിക്കുന്ന അരുൺ ചന്ദ്ര പിള്ള പറഞ്ഞു. യു.ഡി.എഫിന് ഭരണം ലഭിക്കാതിരുന്നത് നന്നായി എന്നതിെൻറ തെളിവാണിത്. ഭരണം കിട്ടിയിരുന്നെങ്കിൽ ആരാണ് മുഖ്യമന്ത്രി എന്ന തർക്കം ഉടൻ തീരില്ല. ഈ ദുർഘട സാഹചര്യത്തിലും ദിവസങ്ങൾക്കുള്ളിൽ തർക്കങ്ങൾക്കിടയില്ലാതെ മന്ത്രിമാരെ തീരുമാനിച്ചത് അഭിനന്ദനാർഹമാണെന്നാണ് അരുണിന്‍റെ അഭിപ്രായം.
ശൈലജ ടീച്ചർക്കില്ലാത്ത നിരാശ മറ്റുള്ളവർക്കെന്തിനാണെന്ന് ഷാർജയിലെ ഈരാറ്റുപേട്ടക്കാരൻ മസൂദ് മജീദ് ചോദിക്കുന്നു. എന്തെങ്കിലും കുറ്റം കണ്ടെത്താൻ തിരയുന്നവരാണ് ൈശലജ ടീച്ചറുടെ പേര് ഉയർത്തുന്നത്. ഏറ്റവും ഉചിതമായ കൈകളിൽ മാത്രമേ ആരോഗ്യ വകുപ്പ് പാർട്ടി ഏൽപിക്കൂ. കാത്തിരുന്ന് കാണാമെന്നും തെറ്റുപറ്റിയാൽ തിരുത്താൻ മടികാണിക്കാത്ത പാർട്ടിയാണ് സി.പി.എം എന്നും മസൂദ് പറയുന്നു.
പുതിയ കാലത്ത് പ്രതീക്ഷ നൽകുന്ന മന്ത്രിസഭയാണെന്ന് അബൂദബി ലുലു ഹൈപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്ന രാഹുൽ പറഞ്ഞു. വലിയ പരാതികളില്ലാതെ മന്ത്രിസഭ അവതരിപ്പിക്കുക എളുപ്പമല്ല. അത് ഇടതുപക്ഷത്തിന് മാത്രം കഴിയുന്ന കാര്യമാണെന്നും പുതിയ സർക്കാറിൽ ആത്മവിശ്വാസമുണ്ടെന്നുമാണ് രാഹുലിെൻറ അഭിപ്രായം.
സീനിയേഴ്സിനെ വെട്ടിനിരത്തി ഏകാധിപതി ചമയാനുള്ള പിണറായിയുടെ നീക്കമാണ് മന്ത്രിസഭയിൽ പ്രകടമാകുന്നതെന്ന് കോൺഗ്രസ് അനുഭാവിയായ ഷാർജയിലെ മുഹമ്മദ് ഷനാസ് പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് തോമസ് ഐസക്കിനെയും എം.എ. ബേബിയെയും ജയരാജനെയും വെട്ടി. ഇപ്പോൾ ആകെയുണ്ടായിരുന്ന ശൈലജ ടീച്ചറെയും പുറത്താക്കി.
ക്യാപ്റ്റൻ ചമയാനുള്ള പിണറായിയുടെ നീക്കമാണ് ഇതിനു പിന്നിലെന്നാണ് ഷനാസിെൻറ അഭിപ്രായം. 500 പേരെ അണിനിരത്തി സത്യപ്രതിജ്ഞ ചടങ്ങ് നിർവഹിക്കുന്നതിനെതിരെയാണ് ദുബൈ ദേരയിൽ താമസിക്കുന്ന കക്കോടി സ്വദേശി പി. റോഷെൻറ രോഷം. വാക്കൊന്നും പ്രവൃത്തി വേറൊന്നും എന്ന ലൈനാണ് പുതിയ സർക്കാർ തുടക്കത്തിൽ തന്നെ സ്വീകരിക്കുന്നത്.ഇതിന് പറയുന്ന ന്യായീകരണങ്ങൾ ബഹുരസമാണ്. പ്രവാസികൾക്കായി പ്രത്യേക മന്ത്രിയെ വേണമെന്നും റോഷൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.