റാസൽഖൈമയിൽ പുതിയ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് തുറന്നു
text_fieldsറാസൽഖൈമ: ജി.സി.സിയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് 95ാമത് ഔട്ട്‌ലെറ്റ് റാസൽഖൈമയിലെ അൽ തുർഫ മേഖലയിൽ തുറന്നു. ഗ്രൂപ്പിെൻറ 95ാമത് ഹൈപ്പർമാർക്കറ്റാണിത്. വെസ്റ്റേൺ ഇൻറർനാഷനൽ ഗ്രൂപ്പിന് കീഴിൽ വലുപ്പമേറിയ ഹൈപ്പർമാർക്കറ്റുകളിൽ ഒന്നാണ് അൽ തുർഫയിൽ ഒരുക്കിയത്. വെസ്റ്റേൺ ഇൻറർനാഷണൽ ഗ്രൂപ് ചെയർമാൻ കെ.പി. ബഷീർ ഉദ്ഘാടനം ചെയ്തു.
നെസ്റ്റോ ഗ്രൂപ് മാനേജിങ് ഡയറക്ടർ സിദ്ദീഖ് പാലൊള്ളതിൽ, ഡയറക്ടർമാരായ കെ.പി. നൗഫൽ, കെ.പി. നവാസ്, കെ.പി. ഫായിസ്, മുഹമ്മദ് ആത്തിഫ്,ടി.എൻ. നിസാർ എന്നിവർ പങ്കെടുത്തു.
2.25 ലക്ഷം ചതുരശ്ര അടി വിസ്തൃതിൽ ആധുനിക സൗകര്യങ്ങളോടെ പൂർത്തിയാക്കിയ ഔട്ട്‌ലെറ്റ് മൂന്നുതലങ്ങളിലായാണ് നിർമിച്ചത്. ഷോപ്പിങ്ങിന് വലിയ ഏരിയയും വിശാലമായ പാർക്കിങ് സൗകര്യവും പുതിയ ഹൈപ്പർമാർക്കറ്റിൽ സജ്ജീകരിച്ചിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ 95 ട്രോളികൾ സ്വന്തമാക്കാനുള്ള ജാക്ക്പോട്ട് ഒരുക്കിയിട്ടുണ്ട്. പർച്ചേസ് ബിൽ വാട്സ്ആപ് ചെയ്യുന്നവരിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 95 ഭാഗ്യവാന്മാർക്കാണ് സമ്മാനം ലഭിക്കുക.
ഭക്ഷ്യ ഉൽപന്നങ്ങൾ, നിത്യോപയോഗ വസ്തുക്കൾ, മാംസം, മത്സ്യം, പച്ചക്കറികൾ, പലചരക്ക് സാധനങ്ങൾ, ഇലക്ട്രോണിക്സ്, ഫാഷൻ തുടങ്ങി നിരവധി ഉൽപന്നങ്ങൾക്ക് ഇന്നുവരെ കണ്ടിട്ടില്ലാത്തതും മറ്റാർക്കും നൽകാൻ കഴിയാത്തതും വിസ്മയിപ്പിക്കുന്നതുമായ ഓഫറുകളാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് നൽകുന്നത്. നൂതനമായ ഷോപ്പിങ് അനുഭവത്തിനും ഗുണമേന്മയുള്ള ഉൽപന്നങ്ങൾ താരതമ്യേന വിലക്കുറവിൽ നൽകാനുമാണ് റാസൽഖൈമയിലെ ഔട്ട്െലറ്റ് പ്രധാനമായും ശ്രദ്ധപതിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.