ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബിന് പുതിയ ഓഫിസ് സമുച്ചയം
text_fieldsഫുജൈറ: ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബിെൻറ പുതിയ ഓഫിസ് സമുച്ചയം ഷാർജ രാജകുടുംബാംഗം ശൈഖ് ഹൈത്തം ബിൻ സഖർ അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് കെ.സി. അബൂബക്കർ അധ്യക്ഷത വഹിച്ചു. 35 വർഷമായി കൽബ ആസ്ഥാനമായി പ്രവർത്തിക്കുന്ന മേഖലയിലെ ആദ്യ അംഗീകൃത ഇന്ത്യൻ സാമൂഹിക സംഘടനയായ ഐ.എസ്.സി.സി കൽബ പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടം നഗരവികസനത്തിെൻറ ഭാഗമായി പൊളിച്ചുനീക്കുകയായിരുന്നു. കൂടുതൽ വിശാലമായ പുതിയ സ്ഥലത്ത് പൂർത്തീകരിച്ച ഓഫിസ് കെട്ടിടത്തിൽ ബി.എൽ.എസ് കേന്ദ്രവും കോൺസുലർ സർവിസ് ഓഫിസും ഭരണ നിർവഹണ ഓഫിസും പ്രവർത്തനം ആരംഭിച്ചു. കമ്യൂണിറ്റി ഹാൾ, ഷട്ടിൽ കോർട്ട്, പ്രിയദര്ശിനി മിനി ഓഡിറ്റോറിയം എന്നിവ പണിയാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിവെച്ചിട്ടുണ്ട്. ക്ലബ് അംഗങ്ങൾക്കും മറ്റു ബന്ധപ്പെട്ടവക്കും ഉദ്ഘാടന ചടങ്ങുകൾ വീക്ഷിക്കാൻ ലൈവ് ടെലികാസ്റ്റിങ് നടത്തി.
ക്ലബ് ജനറൽ സെക്രട്ടറി എൻ.എം. അബ്ദുൽ സമദ്, വൈസ് പ്രസിഡൻറ് വി.ഡി. മുരളീധരൻ, ജോയൻറ് സെക്രട്ടറി ടി.പി. മോഹൻദാസ്, ട്രഷറർ സി.എക്സ്. ആൻറണി, സ്പോർട്സ് സെക്രട്ടറി അഹ്മദ് അജ്മൽ, കൺവീനർ സൈനുദ്ദീൻ നാട്ടിക, ആർട്സ് സെക്രട്ടറി വി. അഷ്റഫ്, സാഹിത്യ വിഭാഗം സെക്രട്ടറി സുബൈർ എടത്തനാട്ടുകര, കെട്ടിട നിർമാണ കമ്മിറ്റി കോർഡിനേറ്റർ എ.എം. അബ്ദുൽ കലാം, പബ്ലിസിറ്റി കൺവീനർ ജോൺസൺ തുടങ്ങിയവർ നേതൃത്വം നൽകി. ഐ.എസ്.സി ഫുജൈറ പ്രസിഡൻറ് ഡോ. പുത്തൂർ അബ്ദുൽ റഹ്മാൻ, കൽബ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ ഹാറൂൺ റഷീദ്, ക്ലബ് കമ്മിറ്റി അംഗങ്ങളായ ബാബു ഗോപി, ശിവദാസ് പണിക്കർ, സി.കെ. അബൂബക്കർ, അഷ്റഫ് പൊന്നാനി, കെ. അഷ്റഫ്, ഓഡിറ്റർ എൻജിനീയർ ഷജീർ, അമൽ സൈനുദ്ദീൻ, വ്യവസായ പ്രമുഖർ, സാമൂഹിക സംഘടന നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.