എഫ്.സി ഉമ്മുൽ ഖുവൈന്‍ പുതിയ ഭാരവാഹികൾ
text_fieldsഉമ്മുൽ ഖുവൈൻ: എമിറേറ്റിലെ ഫുട്ബാൾ പ്രേമികളുടെ ക്ലബ് കൂട്ടായ്മയായ എഫ്.സി പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. മെഹ്റൂഫ് (പ്രസി), ഷംസ് ബിൻ മജീദ് (സെക്ര), നൗഷാദ് (വൈസ് പ്രസി), നിഷാർ (ജോ. സെക്ര), ജെറീഷ് (ട്രഷ) എന്നിവരാണ് ഭാരവാഹികൾ. മൻസൂർ ക്ലബ് മാനേജർ.
വർഷങ്ങളായി ഉമ്മുൽ ഖുവൈനിൽ പ്രവർത്തിക്കുന്ന ക്ലബ്, വളർന്നുവരുന്ന പ്രതിഭകൾക്ക് കോച്ചിങ് നൽകിയും ഫുട്ബാൾ മേഖലയിൽ സജീവ ഇടപെടൽ നടത്തിവരുന്നു. വർഷത്തിൽ ഒരിക്കൽ വിവിധ ക്ലബുകളെ പങ്കെടുപ്പിച്ച് ടൂർണമെന്റുകൾ സംഘടിപ്പിക്കാറുണ്ട്.
സൗഹൃദം ഊട്ടിയുറപ്പിക്കാൻ കുടുംബ സദസ്സുകളും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്താറുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.