സ്പന്ദനം കാഞ്ഞങ്ങാട് സൗത്തിന് പുതിയ ഭാരവാഹികൾ
text_fieldsദുബൈ: യു.എ.ഇയിലെ കാഞ്ഞങ്ങാട് സൗത്ത് നിവാസികളുടെ പ്രവാസി കൂട്ടായ്മയായ സ്പന്ദനം കാഞ്ഞങ്ങാട് സൗത്തിന്റെ വാർഷിക ജനറൽ ബോഡി യോഗവും, കുടുംബ സംഗമവും ഷാർജ ഏഷ്യൻ എംപയർ റസ്റ്റാറന്റിൽ നടന്നു. പ്രസിഡന്റ് സുമേഷ് കൊവ്വൽ അധ്യക്ഷത വഹിച്ചു. സ്പന്ദനം ചെയർമാൻ വിനോദ് കുമാർ പുലിക്കോടൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ദീപ രഞ്ജിത്ത് സ്വാഗതവും ട്രഷറർ ദയാനന്ദ് തെരുവത്ത് നന്ദിയും പറഞ്ഞു. ജനറൽ ബോഡിയിൽ 2024 - 2025 വർഷത്തെ ഭാരവാഹികളായി കൃഷ്ണൻ നമ്പ്യാർ (രക്ഷാധികാരി), വിനോദ് കുമാർ (ചെയർമാൻ), പ്രമോദ് കുമാർ (പ്രസിഡന്റ്), ദീപ രഞ്ജിത്ത് (സെക്രട്ടറി), ദിലീപ് ദാമോദരൻ (ട്രഷറർ), രാജീവൻ പനങ്കാവ് ( വൈസ് പ്രസിഡന്റ്), ഭാഗ്യചന്ദ്രൻ (ജോ: സെക്രട്ടറി), അമ്പിളി പുഷ്പ്പരാജ് (ജോ. ട്രഷറർ), ഹൈമ മഹേഷ് (വനിത കൺവീനർ), ബാബുരാജ് (ആർട്ട്സ് കൺവീനർ), മഹേഷ് (സ്പോർട്ട്സ് കൺവീനർ), ലതീഷ് കട്ടന (ഐ.ടി കൺവീനർ) എന്നിവരെയും 21 അംഗ ഭരണസമിതിയെയും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.