സഅദിയാത്ത് ദ്വീപില്‍ പുതിയ വിനോദകേന്ദ്രം
text_fieldsഅബൂദബി: സഅദിയാത്ത് ദ്വീപില്‍ ദൃശ്യവിസ്മയങ്ങളൊളിപ്പിച്ച പുതിയ വിനോദകേന്ദ്രം പ്രഖ്യാപിച്ച് അധികൃതര്‍. 17,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ടീംലാബ് ഫിനോമിന അബൂദബി എന്ന പദ്ധതി പൂര്‍ത്തിയാക്കുക. അബൂദബി ക്രൗണ്‍ പ്രിന്‍സ് കോടതി ചെയര്മാന് ശൈഖ് ത്വയ്യിബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. കലയും സാങ്കേതികവിദ്യയും സമന്വയിപ്പിക്കുന്ന ദൃശ്യാനുഭവമാണ് ടീംലാബ് ഫിനോമിന അബൂദബിയില്‍ അധികൃതര്‍ ഒരുക്കുന്നത്. സായിദ് നാഷനല്‍ മ്യൂസിയം, നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം അബൂദബി, ലൗറേ അബൂദബി, ഗുഗന്‍ഹൈം അബൂദബി എന്നിവയുടെ സമീപത്തായാണ് ടീംലാബും നിര്‍മിക്കുന്നത്. അബൂദബി സാംസ്കാരിക, വിനോദ വകുപ്പ്, മൈറല് ആൻഡ് ടീംലാബ് എന്നിവയാണ് കേന്ദ്രത്തിന്റെ നിര്‍മിതിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. 2024ഓടെ പദ്ധതി നിര്‍മാണം പൂര്‍ത്തീകരിക്കും. അതേസമയം, പദ്ധതിയുടെ പ്രദര്‍ശനം ജൂലൈ 17വരെ മംഷ അല്‍ സഅദിയാത്തില് കാണാന്‍ അവസരമൊരുക്കുന്നുണ്ട്. പ്രകാശ തിരകളോടെയാണ് പ്രദര്‍ശനത്തിലെ കാഴ്ച തുടങ്ങുന്നത്. കൈകള്‍ പ്രതലത്തില്‍ െവച്ച് നിറങ്ങള്‍ അനുഭവിച്ചറിയാനുള്ള സൗകര്യവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. രാവിലെ 10 മുതല്‍ രാത്രി 10 മണി വരെയാണ് ഇവ കാണാനായി പൊതുജനങ്ങള്‍ക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.