ദുബൈ എയർപോർട്ട് സ്ട്രീറ്റിൽ പുതിയ മൂന്ന് പാലം തുറക്കുന്നു
text_fieldsദുബൈ: ദുബൈ എയർപോർട്ട് സ്ട്രീറ്റ് നവീകരണ പദ്ധതിയുടെ ഭാഗമായി മൂന്ന് പുതിയ പാലങ്ങൾ കൂടി തുറക്കുന്നു. ഏപ്രിൽ 27ന് പാലങ്ങൾ തുറക്കുമെന്ന് റോഡ്-ഗതാഗത അതോറിറ്റി (ആർ.ടി.എ) ഡയറക്ടർ ജനറൽ മതാർ ആൽ തായർ അറിയിച്ചു. സുഗമമായ ഗതാഗതത്തിന് പുതിയ പാലങ്ങൾ ഏറെ സഹായകരമാകും. എയർപോർട്ട് സ്ട്രീറ്റിൽനിന്ന് മറാകിഷ് സ്ട്രീറ്റിലേക്കുള്ള രണ്ടു വരി ടണൽ പാത ജൂലൈയിലും തുറക്കും. പുതുതായി തുറക്കുന്നവയിലെ രണ്ടുവരി പാത പാലം നാദ് അൽ ഹമർ സ്ട്രീറ്റിൽനിന്ന് എയർപോർട്ട് സ്ട്രീറ്റിലേക്കുള്ള യാത്ര സുഖകരമാക്കും.
വാഹനങ്ങൾക്ക് ജങ്ഷനിൽ കാത്തുനിൽക്കാതെ ദുബൈ അന്താരാഷ്ട്ര വിമാനത്താവള ടെർമിനലിലെത്താവുന്ന റാമ്പ് ഉൾപ്പെടെയുള്ളതാണ് മറാകിഷ്-എയർപോർട്ട് സ്ട്രീറ്റ് നവീകരണം. ദുബൈ ഏവിയേഷൻ എൻജിനീയറിങ് പ്രോജക്ട്സ് സ്ഥലത്തേക്കുള്ള (മുൻ എയർഷോ സ്ഥലം) പാലവും ആർ.ടി.എ തുറക്കും. എയർപോർട്ട് സ്ട്രീറ്റിലെ നാല് ജങ്ഷനുകളിലെയും പാലങ്ങൾ തുറന്നക്കുന്നതോടെ സ്ട്രീറ്റിൽ മണിക്കൂറിൽ 5000 വാഹനങ്ങൾ ഉൾക്കൊള്ളാൻ സാധിക്കും. ഇത് ഗതാഗത സുരക്ഷയും വർധിപ്പിക്കും.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ എണ്ണത്തിലുള്ള വർധന പരിഗണിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 2020ഒാടെ ദുബൈ വിമാനത്താളവത്തിൽ 9.2 കോടി ജനങ്ങൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മതാർ ആൽ തായർ വ്യക്തമാക്കി. റാശിദിയ ജങ്ഷൻ, എയർപോർട്ട്^നാദ് അൽ ഹമർ സ്ട്രീറ്റ്സ് ജങ്ഷൻ, മറാകിഷ് ജങ്ഷൻ, കാസാബ്ലാങ്ക സ്ട്രീറ്റ് ജങ്ഷൻ എന്നിവയുടെ നവീകരണം ഉൾപ്പെട്ടതാണ് എയർപോർട്ട് പരിഷ്കരണ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.