ദുബൈയിൽ പുതിയ റോഡ് നവീകരണ പദ്ധതി പ്രഖ്യാപിച്ചു
text_fieldsദുബൈ: എമിറേറ്റിലെ 19 റെസിഡൻഷ്യൽ മേഖലകളിലായി വ്യാപിച്ചു കിടക്കുന്ന റോഡുകൾ നവീകരിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). പുതിയ റോഡുകൾ റെസിഡൻഷ്യൽ മേഖലകളിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനവും പുറത്തുകടക്കലും കാര്യക്ഷമമാക്കുന്നതിനൊപ്പം യാത്രാസമയം 40 ശതമാനം വരെ കുറക്കാനും സഹായിക്കുമെന്ന് ആർ.ടി.എ വ്യക്തമാക്കി.
വിവിധ റെസിഡൻഷ്യൽ മേഖലകളിലായി 11.5 കിലോമീറ്റർ നീളത്തിൽ ഗതാഗതം മെച്ചപ്പെടുത്തലുകൾ, റോഡരികിലെ പാർക്കിങ് സംവിധാനങ്ങളുടെയും നടപ്പാതകളുടെയും നിർമാണം, തെരുവ് വിളക്കുകൾ സ്ഥാപിക്കൽ എന്നിവയാണ് നടപ്പാക്കുക. ദുബൈയിലെ ജനസംഖ്യാ വളർച്ചക്കും നഗരവികസനത്തിനും അനുസരിച്ചുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം റോഡ് ഉപയോക്താക്കൾക്ക് സുഗമവും സുരക്ഷിതവുമായ ഡ്രൈവിങ് അനുഭവം ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്ന് ആർ.ടി.എ വ്യക്തമാക്കി. 2026 രണ്ടാം പാദത്തോടെ പദ്ധതി പൂർത്തീകരിക്കും.
അൽ ഖവാനീജ് 1, അൽ ബർഷ സൗത്ത് 1, നാദ് ഷമ്മ, ജുമൈറ 1, സഅബീൽ 1, അൽ റാശിദിയ, മുഹൈസിന 1, അൽ ബർഷ 1, അൽ ഹുബൈബ, അൽ ഖൂസ് 1, അൽ ഖൂസ് 3, അൽ ഖിസൈസ് 2, അൽ സത്വ, അൽ തവാർ 1, മിർദിഫ്, ഉമ്മുൽ റമൂൽ, ഉമ്മു സുഖൈം 1, അൽ മിഷർ 1, അൽ മിഷർ 2 എന്നിവയാണ് വികസന പ്രവൃത്തികളിൽ ഉൾപ്പെടുന്ന റെസിഡൻഷ്യൽ മേഖലകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.