ഷാർജ സഫാരിയിൽ പുതിയ സീസൺ 21മുതൽ
text_fieldsഷാർജ: ആഫ്രിക്കൻ ജീവജാലങ്ങളുടെ വലിയ സാന്നിധ്യമുള്ള ഷാർജ സഫാരി വേനൽകാല അടച്ചിടലിനുശേഷം സെപ്റ്റംബർ 21ന് വീണ്ടും സന്ദർശകർക്കായി തുറക്കുന്നു. പുതിയ സീസണിൽ എത്തുന്നവർക്ക് വിവിധതരം പക്ഷികളെയും മൃഗങ്ങളെയും കാണാനും രസകരമായ പ്രകൃതിദത്ത ചുറ്റുപാടുകൾ ആസ്വദിക്കാനും അവസരമുണ്ടെന്ന് ശനിയാഴ്ച അധികൃതർ വാർത്തകുറിപ്പിൽ അറിയിച്ചു.
12 ഹാബിറ്റാറ്റുകളിലായി അമ്പതിനായിരത്തിലേറെ ജീവികളാണ് ഇവിടെയുള്ളത്. ആഫ്രിക്കൻ പ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന പ്രത്യേകതരം ജീവജാലങ്ങളുടെ സാന്നിധ്യമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. വംശനാശ ഭീഷണി നേരിടുന്നവ ഉൾപ്പെടെ 120 ഇനം ആഫ്രിക്കൻ മൃഗങ്ങളാണിതിലുള്ളത്. സന്ദർശകർക്ക് മൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ കാൽനടയായി കറങ്ങാനും മൃഗങ്ങളെക്കുറിച്ച് അറിയാനും ഇവിടെ അവസരമുണ്ട്.
അറബികൾ 'സുഡാനിലെ നൈൽ' എന്നുവിളിക്കുന്ന നൈജർ പുഴ മേഖലയിലെ പരിതസ്ഥിതി രൂപപ്പെടുത്തിയതാണ് സഫാരിയിലെ ഇത്തവണത്തെ പുതിയ കാഴ്ചാനുഭവം. സുരക്ഷ, സൗകര്യം, വിനോദം എന്നിവ ഉറപ്പുവരുത്തുന്നതിനും സൗന്ദര്യവും ആകർഷണീയതയും സംരക്ഷിക്കുന്നതിനും ഷാർജ സഫാരി സന്ദർശകർക്ക് പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.