ഭക്ഷ്യസുരക്ഷയിലേക്ക് പുതിയ ചുവടുവെപ്പ്; വെബ്സൈറ്റ് പ്രകാശിതമായി
text_fields'ഗൾഫ് മാധ്യമം'- ദുബൈ മുനിസിപ്പാലിറ്റി കാമ്പയിെൻറ വെബ്സൈറ്റ് പ്രകാശനം ചെയ്തു
•www.cccsdubai.com വെബ്സൈറ്റ് വഴി കാമ്പയിനിൽ പങ്കാളികളാകാം
•അറബി, മലയാളം, ഇംഗ്ലീഷ്, ഉർദു ഭാഷകളിൽ വെബ്സൈറ്റിലെ വിവരങ്ങൾ ലഭ്യം
ദുബൈ: ദുബൈ നഗരത്തിെൻറ ഭക്ഷ്യസുരക്ഷക്ക് കരുത്ത് പകരാനും ഭക്ഷ്യസംസ്കാരത്തിെൻറ പുത്തനറിവുകൾ പകർന്നുനൽകാനും ദുബൈ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന 'കുക്ക്, കാറ്റർ, കൺസ്യൂം' കാമ്പയിെൻറ വെബ്സൈറ്റ് നാടിന് സമർപ്പിച്ചു. ദുബൈയിലെ ഭക്ഷണശാലകളുടെ വളർച്ചക്കാവശ്യമായ മാർഗനിർദേശങ്ങളും ഉപദേശങ്ങളും ഉൾക്കൊള്ളുന്ന വെബ്സൈറ്റ് ദുബൈ മുനിസിപ്പാലിറ്റി പെർമിറ്റ്സ് ആൻഡ് അപ്ലൈഡ് ന്യൂട്രീഷ്യൻ സെക്ഷൻ മാനേജർ ജെഹയ്ന അൽ അലി പ്രകാശനം ചെയ്തു. ദുബൈ മുനിസിപ്പാലിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുനിസിപ്പാലിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരും 'ഗൾഫ് മാധ്യമം' പ്രതിനിധികളും പ്രമുഖ ബിസിനസ് സ്ഥാപനങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു. www.cccsdubai.com എന്ന വെബ്സൈറ്റ് വഴി സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും രജിസ്റ്റർ ചെയ്ത് കാമ്പയിനിൽ പങ്കാളിയാകാം.
മലയാള ഭാഷയിൽ പ്രവർത്തിക്കുന്ന സ്ഥാപനവുമായി ചേർന്ന് ഇത്തരമൊരു കാമ്പയിൻ സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ജെഹയ്ന അൽ അലി പറഞ്ഞു. ഈ സംയുക്ത സംരംഭം വിജയകരമാകട്ടെ എന്നും കാമ്പയിൻ ലക്ഷ്യം നേടട്ടെ എന്നും ആശംസ നേർന്നു.
ദുബൈയിലെ ഏറ്റവും മികച്ച സർക്കാർ വകുപ്പായ ദുബൈ മുനിസിപ്പാലിറ്റിയുടെ ഭക്ഷ്യസുരക്ഷ നിർദേശങ്ങൾ ഹോട്ടൽ, റസ്റ്റാറൻറ്, കഫേ, കഫറ്റീരിയ, കാറ്ററിങ് സ്ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിവിടങ്ങളിലേക്ക് എത്തിക്കുന്നതിനും അതുവഴി സ്ഥാപനങ്ങളുടെ ഗ്രേഡ് ഉയർത്തുന്നതിനും ലക്ഷ്യമിട്ടാണ് കാമ്പയിൻ നടത്തുന്നത്. അശ്രദ്ധകൊണ്ടും അറിവില്ലായ്മമൂലവും പിഴകളിൽ കുടുങ്ങുന്ന ഭക്ഷണശാല ഉടമകൾക്കും ജീവനക്കാർക്കും മാർഗനിർദേശം നൽകാനും കാമ്പയിൻ ലക്ഷ്യമിടുന്നു. പ്രവാസലോകത്തിെൻറ മുഖപത്രമായ 'ഗൾഫ് മാധ്യമ'ത്തിലൂടെയും വെബ്സൈറ്റിലൂടെയും നൽകുന്ന മാർഗനിർദേശങ്ങൾക്ക് പുറമെ സ്ഥാപനങ്ങളിൽ നേരിട്ടെത്തിയും വെബിനാറുകൾ നടത്തിയും ലഘുലേഖകൾ വിതരണം ചെയ്തും കാമ്പയിൻ ഭക്ഷ്യസുരക്ഷയിലേക്ക് വെളിച്ചം വീശും. www.cccsdubai.com എന്ന വെബ്സൈറ്റാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യുന്നവർക്ക് രണ്ടാഴ്ചയിലൊരിക്കൽ ആകർഷകമായ സമ്മാനങ്ങളും ഫുഡ് സേഫ്റ്റി മാനേജ്മെൻറിെൻറ അംഗീകാരവും സർട്ടിഫിക്കറ്റുകളും നേടാനും അവസരമുണ്ട്. വിവിധ ദേശങ്ങളിലുള്ളവരിലേക്കെത്തുന്ന കാമ്പയിനായതിനാൽ അറബി, മലയാളം, ഇംഗ്ലീഷ്, ഉർദു ഭാഷകളിൽ വെബ്സൈറ്റിലെ വിവരങ്ങൾ ലഭ്യമാണ്. സുരക്ഷിത ഷോപ്പിങ്ങിനുള്ള ടിപ്സുകൾ, ഭക്ഷ്യസംഭരണ നിർദേശങ്ങൾ, ശുചിത്വ ബോധവത്കരണം, ഭക്ഷണം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള നിർദേശങ്ങൾ, കോവിഡ് കാലത്തെ അണുനശീകരണ േപ്രാട്ടോകോൾ തുടങ്ങിയവയെല്ലാം വരുംദിവസങ്ങളിൽ വെബ്സൈറ്റ് വഴിയും ജനങ്ങളിലേക്കെത്തും. സാമൂഹിക അവബോധം വളർത്തുന്നതിനായി ദുബൈ മുനിസിപ്പാലിറ്റി പ്രതിനിധികളുടെ സംവാദങ്ങൾ, ചർച്ചകൾ, ഓൺലൈൻ ക്വിസ് മത്സരങ്ങൾ എന്നിവയും കാമ്പയിനിെൻറ ഭാഗമാണ്.
ലോകത്തിലെ ഏറ്റവും മികച്ച സർക്കാർ വകുപ്പുകളിലൊന്നായ ദുബൈ മുനിസിപ്പാലിറ്റിയുമായി ചേർന്ന് നടത്തുന്ന കാമ്പയിൻ 'ഗൾഫ് മാധ്യമ'ത്തിന് ലഭിക്കുന്ന അംഗീകാരമാണെന്ന് ഗൾഫ് മാധ്യമം- മീഡിയവൺ മിഡിലീസ്റ്റ് ഡയറക്ടർ മുഹമ്മദ് സലീം അമ്പലൻ പറഞ്ഞു. സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുത്ത് സംഘടിപ്പിക്കുന്ന കാമ്പയിൻ ഭക്ഷണശാലകൾക്കും പൊതുജനങ്ങൾക്കും ഏറെ ഉപകാരപ്രദമായിരിക്കും. ആരോഗ്യസംരക്ഷണത്തിന് ഏറെ പ്രാധാന്യമുള്ള ഈ കാലത്ത് ഭക്ഷ്യസുരക്ഷയിലേക്ക് ഒരുമിച്ച് മുന്നേറാമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ദുബൈ മുനിസിപ്പാലിറ്റി ആസ്ഥാനത്തും ഓൺലൈനിലുമായി നടന്ന പരിപാടിയിൽ ദുബൈ മുനിസിപ്പാലിറ്റി ഫുഡ് സേഫ്റ്റി വകുപ്പ് സീനിയർ സ്പെഷലിസ്റ്റ് ബോബി കൃഷ്ണ, റസ്റ്റാറൻറ് ഇൻസ്പെക്ഷൻ യൂനിറ്റ് മേധാവി മർവാൻ ഫിക്രി, പെർമിറ്റ്സ് ആൻഡ് ഫുഡ് കൺട്രോൾ ഓഫിസർ നദ അൽ ശംസി, അബീവിയ നൂട്രിഡോർ സി.ഇ.ഒ ശൻക ബിശ്വാസ്, ഹോട്പാക്ക് ഗ്ലോബൽ ബിസിനസ് ഡെവലപ്മെൻറ് ഡയറക്ടർ ഡോ. മൈക് ചീറ്റം, ജലീൽ കാഷ് ആൻഡ് കാരി ജനറൽ മാനേജർ വി.കെ. ഷിഹാബ്, കെമക്സ് മാനേജിങ് ഡയറക്ടർ സി.പി. അബ്ദുറസാഖ് എന്നിവർ പങ്കെടുത്തു. 'ഗൾഫ് മാധ്യമം' മാർക്കറ്റിങ് മാനേജർ ഹാഷിം ജെ.ആർ നന്ദി പറഞ്ഞു.
ബിസിനസ് െഡവലപ്മെൻറ് മാനേജർ എം.എ. ഫാറൂഖ് പരിപാടി ഏകോപിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.