വാഹനങ്ങളുടെ ആയുസ്സ് കണക്കാക്കാൻ പുതിയ സംവിധാനം
text_fieldsദുബൈ: എമിറേറ്റിൽ വാഹനങ്ങളുടെ ആയുസ്സ് പരിശോധിക്കുന്ന സംവിധാനം ഏർപ്പെടുത്തുന്നു. വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ പ്രവർത്തനകാലയളവ് പരിശോധിക്കുന്ന സേവനത്തിന് തുടക്കം കുറിച്ചതായി ദുബൈ ആർ.ടി.എ അറിയിച്ചു. വാഹനങ്ങളുടെ ആയുസ്സ് പരിശോധിക്കുന്ന സംവിധാനത്തിൽ റെന്റ് എ കാറുകളുടെ ആയുസ്സാണ് ആദ്യഘട്ടത്തിൽ ആർ.ടി.എ പരിശോധിക്കാൻ ആരംഭിക്കുന്നത്.
വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങൾക്കും ഈ സേവനം പ്രയോജനപ്പെടുത്താം. എന്നാൽ, വാഹനങ്ങൾ ഈ പരിശോധനക്ക് വിധേയമാകണമെന്ന് നിബന്ധനയില്ലെന്ന് ആർ.ടി.എ ലൈസൻസിങ് ഏജൻസിയുടെ സി.ഇ.ഒ അബ്ദുല്ല യൂസുഫുൽ അലി പറഞ്ഞു.
വാഹന ഉടമയുടെ തീരുമാനത്തിന് അനുസരിച്ച് വാഹനം പരിശോധിച്ചാൽ മതി. പരിശോധനക്ക് വിധേയമാകുന്നതിലൂടെ വാഹനത്തിന്റെ ആയുസ്സ് വർധിപ്പിക്കാൻ നടത്തേണ്ട അറ്റകുറ്റപ്പണികളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകും. കേടുപാടുകളും മറ്റും പരിഹരിച്ച് കൂടുതൽ കാലം ഉപയോഗിക്കാൻ കഴിയുന്ന വിധം വാഹനങ്ങളുടെ ആയുസ്സ് വർധിപ്പിക്കാൻ സാധിക്കുമെന്നും ആർ.ടി.എ അറിയിച്ചു. മാന്വൽ ഗിയറുള്ള വാഹനങ്ങൾ അഞ്ചു വർഷത്തിന് ശേഷം ഇലക്ട്രിക് വാഹനങ്ങൾ ആറു വർഷത്തിന് ശേഷവും മാറ്റണമെന്നാണ് നിലവിലുള്ള നിയമം. ഇതിൽ കാലാവധി ദീർഘിപ്പിക്കണമെങ്കിൽ ആർ.ടി.എയുടെ പ്രത്യേക അനുമതി വാങ്ങണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.