വായിലൂടെ ഇൻസുലിൻ എടുക്കാൻ പുതിയ സാങ്കേതികവിദ്യ
text_fieldsഅബൂദബി: പ്രമേഹ രോഗികളുടെ ദൈനംദിന ചികിത്സ ലളിതമാക്കുന്നതിനും വായിലൂടെ ഇൻസുലിൻ എടുക്കുന്നതിനും 'ന്യൂയോർക്ക് യൂണിവേഴ്സിറ്റി അബൂദബി' പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചു. പ്രമേഹരോഗികളുടെ ജീവിതത്തിൽ മികച്ച മാറ്റത്തിന് അവസരമൊരുക്കുന്ന സാങ്കേതികവിദ്യയാണ് വികസിപ്പിച്ചതെന്ന് സർവകലാശാല അറിയിച്ചു. സൂചി കുത്തിയിറക്കുന്നതിെൻറ ബുദ്ധിമുട്ടുകൾ ഒഴിവാകുന്നതോടൊപ്പം പാർശ്വ ഫലങ്ങളും സങ്കീർണതകളും ഒഴിവാക്കുമെന്നതാണ് നേട്ടം.
ആമാശയത്തിലെ ദഹനരസങ്ങളെ പ്രതിരോധിക്കുന്ന മൈക്രോ ഓർഗാനിക് തന്മാത്രകളുടെ പാളികൾക്കിടയിൽ ഇൻസുലിൻ സ്ഥാപിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് പുതിയ സാങ്കേതികത വികസിപ്പിച്ചത്. കോവാലന്റ് ഓർഗാനിക് ഫ്രെയിംവർക്കോടുകൂടിയ നാനോകണങ്ങൾ ദഹന ദ്രാവകങ്ങളിൽ നിന്ന് സംരക്ഷണ തടസമായി ഇൻസുലിൻ മാറുന്നു. മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ പുതിയ മരുന്നു കഴിച്ച് രണ്ട് മണിക്കൂറിനുള്ളിൽ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടു.
ഗവേഷണ ശാസ്ത്രജ്ഞൻ ഫറാ ബിൻ യാട്ടോയുടെയും കെമിസ്ട്രി വിഭാഗം മേധാവി അലി ട്രബോൾസിയുടെയും നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിെൻറ വിശദാംശങ്ങൾ ന്യൂയോർക്ക് യൂണിവേഴ്സിറ്റി അബുദബിയിലെ വർക്കിംഗ് ഗ്രൂപ്പിനുള്ളിലെ 'കെമിക്കൽ സയൻസസ്' മാസികയുടെ പുതിയ ലക്കത്തിലാണ് വെളിപ്പെടുത്തിയത്.
ഇൻസുലിൻ തെറാപ്പിക്ക് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) നിലവിൽ അംഗീകാരം നൽകിയിട്ടുള്ള രണ്ട് രീതികളിൽ നിന്ന് ഈ സാങ്കേതികവിദ്യയെ വേർതിരിച്ചിരിക്കുന്നു. ബയോ കോംപാറ്റിബിലിറ്റിയുടെ ഗുണങ്ങളും ആമാശയത്തിലെ ദഹനരസങ്ങളോടുള്ള പ്രതിരോധവും കൂടാതെ ആനുപാതികമായി ഡോസ് കൃത്യമായി നിയന്ത്രിക്കാനുള്ള കഴിവ് രോഗിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ഈ രീതി പ്രമേഹവുമായുള്ള നമ്മുടെ പോരാട്ടത്തിലെ ഒരു സുപ്രധാന ഘട്ടത്തെ പ്രതിനിധീകരിക്കുന്നു.
ലോകത്തിലെ ഏറ്റവും അപകടകരമായ ഏഴാമത്തെ മരണകാരണമായ പ്രമേഹ രോഗികൾക്കുള്ള ഫലപ്രദമായ ശാസ്തീയ നേട്ടമാണിത്. ആവശ്യമായ നിരക്കിൽ ശരീരത്തിന് ഇൻസുലിൻ നൽകുന്നതിന് തന്മാത്രകൾ വേഗത്തിൽ പ്രതികരിക്കുന്നതിനാൽ യു.എ.ഇയിലെ പ്രമേഹ രോഗികളുടെ ആരോഗ്യ സുരക്ഷയുടെ സുപ്രധാന വികാസത്തെയാണ് ഈ സാങ്കേതികവിദ്യ പ്രതിനിധീകരിക്കുന്നതെന്നും സർവകലാശാല അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.