അൽഐൻ മൃഗശാലയിൽ പുതിയ സമയക്രമം
text_fieldsഅൽ ഐൻ: യു.എ.ഇയിൽ ശൈത്യകാലത്തിന്‍റെ വരവറിയിച്ച് അന്തരീക്ഷ താപനില കുറഞ്ഞതോടെ സന്ദർശകരെ വരവേൽക്കാനൊരുങ്ങുകയാണ് അൽ ഐൻ മൃഗശാല. വന്യ മൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണാനും അവയെ കുറിച്ച് പഠിക്കാനുമുള്ള അവസരമാണ് മൃഗശാല പ്രദാനം ചെയ്യുന്നത്. പുതു സീസണിൽ സന്ദർശകർക്കായി പുതിയ സമയം പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ ആദ്യം മുതൽ ഇത് പ്രാബല്യത്തിലായി. രാവിലെ ഒമ്പതു മുതൽ വൈകുന്നേരം ആറു വരെ എല്ലാ കുടുംബാംഗങ്ങൾക്കും അനുയോജ്യമായ ടൂറുകളും അനുഭവങ്ങളുമായി ദിവസവും പ്രവേശനം അനുവദിക്കുക.
ഈ ശൈത്യകാലത്ത് എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്കുമായി നിരവധി അത്ഭുതകരമായ അനുഭവങ്ങളും വിനോദ പ്രവർത്തനങ്ങളും മൃഗശാല ഒരുക്കിയിട്ടുണ്ട്. അതിശയകരമായ മൃഗങ്ങൾക്ക് തീറ്റ നൽകുന്ന അനുഭവങ്ങൾ, രസകരമായ ഷോകളിൽ പങ്കെടുക്കൽ, ശൈഖ് സായിദ് ഡെസേർട്ട് ലേണിങ് സെന്‍റർ സന്ദർശിക്കാനും, വിഷൻ ഓഫ് ദി അറേബ്യൻ ഡെസേർട്ട് ഫിലിമിൽ പങ്കെടുക്കാനുമുള്ള അവസരം, രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെ അൽഐൻ സഫാരിയിൽ പങ്കെടുക്കാനുള്ള അവസരം, സാഹസികർക്കും മൃഗശാലയിലെ സന്ദർശകർക്കും സിംഹങ്ങൾക്കൊപ്പം അത്താഴം ആസ്വദിക്കാനുള്ള അവസരംവിനോദം, വിദ്യാഭ്യാസ, സാംസ്കാരിക സൗകര്യങ്ങളും സേവനങ്ങളും പ്രദാനം ചെയ്യുന്ന, വർഷം മുഴുവനും കുടുംബങ്ങൾക്ക് സന്ദർശിക്കാൻ അനുയോജ്യമായ വിനോദ കേന്ദ്രമാണ് അൽ ഐൻ മൃഗശാല. അൽ ഐനിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.