ഫോറിൻ എക്സ്ചേഞ്ച് ആൻഡ് റെമിറ്റൻസ് ഗ്രൂപ്പിന് പുതിയ ഭാരവാഹികൾ
text_fieldsഅബൂദബി: ധനവിനിമയ രംഗങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രതിനിധികളുടെ കൂട്ടായ്മയായ യു.എ.ഇയിലെ ഫോറിൻ എക്സ്ചേഞ്ച് ആൻഡ് റെമിറ്റൻസ് ഗ്രൂപ്പിെൻറ (ഫെർജ്) ഭാരവാഹികളെ തെരഞ്ഞെടുത്തു. മുഹമ്മദ് അലി അൽ അൻസാരി (ചെയ.), അദീബ് അഹമ്മദ് (വൈ. ചെയ.), രാജീവ് റായ്പഞ്ചോലിയ (സെക്ര.), ആൻറണി ജോസ് (ട്രഷ.), ഇമാദ് ഉൽ മാലിക് (ജോ. ട്രഷ.), ഒസാമ അൽ റഹ്മ (ഉപദേശക സമിതിയംഗം) എന്നിവരാണ് പുതിയ ഭാരവാഹികൾ. 2020 നവംബറിൽ തെരഞ്ഞെടുക്കപ്പെട്ട ഫെർജ് കമ്മിറ്റിയംഗങ്ങളുടെ പ്രഖ്യാപനം വാർഷിക ജനറൽബോഡി യോഗത്തിലാണുണ്ടായത്.
ലുലു ഇൻറർനാഷനൽ എക്സ്ചേഞ്ച്, അൽ അൻസാരി എക്സ്ചേഞ്ച്, അൽ ഫർദാൻ എക്സ്ചേഞ്ച്, അൽ ഗുറൈർ എക്സ്ചേഞ്ച്, അൽ റസൗകി ഇൻറർനാഷനൽ എക്സ്ചേഞ്ച്, അൽറൊസ്തമാനി ഇൻറർനാഷനൽ എക്സ്ചേഞ്ച്, ജോയ് ആലുക്കാസ് എക്സ്ചേഞ്ച്, ഇൻഡെക്സ് എക്സ്ചേഞ്ച്, ഒറിയൻറ് എക്സ്ചേഞ്ച്, റെദ്ദ അൽ അൻസാരി എക്സ്ചേഞ്ച്, വാൾസ്ട്രീറ്റ് എക്സ്ചേഞ്ച് എന്നിവയാണ് കമ്മിറ്റിയിലുള്ളത്. ഫെർജ് നയരൂപവത്കരണത്തിലും ക്ഷേമ പ്രവർത്തനങ്ങൾക്കും പുതിയ ഭാരവാഹികൾ നേതൃത്വം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.