അജ്മാനില്‍ പുതിയ വാഹന പരിശോധന കേന്ദ്രം തുറന്നു
text_fieldsഅജ്മാന്: വാഹന പരിശോധനയും ലൈസൻസിങ്ങിനുമായി പുതിയ കേന്ദ്രം അജ്മാനില്‍ ആരംഭിച്ചു. അജ്മാനിലെ അൽ ജർഫ് ഏരിയയിലെ പൊലീസ് ഡിപ്പാർട്മെൻറിെൻറയും സെക്യൂരിറ്റി സർവിസസ് സപ്പോർട്ട് അതോറിറ്റിയുടെയും പരിസരത്താണ് ഫാസ്റ്റ് വെഹിക്ൾ ടെസ്റ്റിങ് ആൻഡ് ലൈസൻസിങ് സെൻറര്‍ എന്നപേരില്‍ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിെൻറ ഭാഗമായാണ് പുതിയ കേന്ദ്രം സ്ഥാപിക്കുന്നതെന്ന് അജ്മാൻ പൊലീസിലെ വെഹിക്ൾസ് ആൻഡ് ഡ്രൈവേഴ്സ് ലൈസൻസിങ് വിഭാഗം ഡയറക്ടർ കേണൽ സുൽത്താൻ ഖലീഫ ബിൻ ഹരേബ് പറഞ്ഞു. ഉപഭോക്തൃ സന്തോഷത്തിനായി ഗുണനിലവാരമുള്ളതും മികച്ചതുമായ സേവനങ്ങൾ ഈ കേന്ദ്രം നൽകുമെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങളുടെ പരിശോധന സേവനവും രജിസ്ട്രേഷനും വാഹന ലൈസൻസുകളുടെ പുതുക്കലും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലൈറ്റ്, മീഡിയം വാഹനങ്ങൾക്കും മോട്ടോർ സൈക്കിളുകൾക്കുമായി മൂന്ന് പരിശോധന പാതകളോടെയാണ് ഇവിടെ കേന്ദ്രം പ്രവർത്തിക്കുന്നത്.
കൂടാതെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി കൃത്യമായ പരിശോധന ഉറപ്പാക്കുന്നതിന് ആവശ്യമായ ഏറ്റവും പുതിയ ഉപകരണങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. രജിസ്ട്രേഷന്‍, പരിശോധന സേവനങ്ങള്‍ക്കൊപ്പം ഇൻഷുറൻസ് സേവനങ്ങൾ, ഗതാഗത നിയമലംഘനങ്ങൾക്ക് പിഴയടക്കുന്നതിനും വിദേശത്തേക്ക് കയറ്റി അയക്കുന്നതിനുമുള്ള പരിശോധന, ഉടമസ്ഥാവകാശം കൈമാറല്‍, വാഹന പുതുക്കൽ ഇടപാട്, നഷ്ടപ്പെട്ട ഉടമസ്ഥാവകാശം പുതുക്കിനല്‍കല്‍ തുടങ്ങിയ സേവനങ്ങള്‍ ഈ കേന്ദ്രത്തില്‍ നടക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വാഹന ഉടമക്ക് വാഹനത്തിൽനിന്ന് ഇറങ്ങാതെ തന്നെ പരിശോധന നടപടിക്രമങ്ങള്‍ നടത്താനാകുമെന്നതിനാൽ, കേന്ദ്രത്തിലെ വാഹന പരിശോധനയും ലൈസൻസിങ് പ്രക്രിയയും വളരെ വേഗത്തിലാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.