പുതുവര്‍ഷത്തില്‍ പുതിയ വികസന പ്രവര്‍ത്തനങ്ങളുമായി അജ്മാന്
text_fieldsപുതുവര്‍ഷത്തില്‍ നിരവധി പുതിയ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ് അജ്മാന്. അടിസ്ഥാന വികസന സൗകര്യം ഒരുക്കുന്നതിലാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതോടൊപ്പം വിനോദ സഞ്ചാര മേഖലയടക്കം വിവിധ മേഖലകളില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ പുതുവര്‍ഷത്തില്‍ മുന്നോട്ട് വെക്കുന്നുണ്ട്.വിനോദ സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായ അജ്മാന് ബീച്ച് മോടിപിടിപ്പിക്കുന്നതിന് അജ്മാന് നഗരസഭ ആസൂത്രണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കാന്‍ പോകുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി അംഗീകാരം നല്കി.
അജ്മാൻ 2040 അർബൻ സ്ട്രാറ്റജിക് പ്ലാനിന്റെ ഭാഗമായാണ് ഈ വികസന പദ്ധതി നടപ്പിലാക്കുന്നത്. സൗന്ദര്യാത്മക മൂല്യം വർധിപ്പിക്കുന്നതിനും മതിയായ തീര സംരക്ഷണം നൽകുന്നതിനും ഹരിത ഇടങ്ങൾ വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് 15 കോടി ദിര്‍ഹം ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് കിരീടാവകാശി അംഗീകാരം നല്‍കിയത്. താമസക്കാരെയും വിനോദസഞ്ചാരികളെയും നിക്ഷേപകരെയും ഇപ്പോഴും ആകർഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മേഖലകളിലൊന്നാണ് അജ്മാൻ കോർണിഷ്.
എല്ലാ വിഭാഗങ്ങളുടെയും വിഭാഗങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റുന്ന വിവിധ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ചൈന മാരിടൈം കമ്പനിയുമായി നഗരസഭ പദ്ധതി നടപ്പാക്കൽ കരാർ ഒപ്പിട്ടു. പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ഹരിത ഇടങ്ങള്‍ ഏകദേശം 300,000 ചതുരശ്ര മീറ്ററായിരിക്കും, പുതിയ ബീച്ച്ഫ്രണ്ടിന്റെ വിപുലീകരണം വിസ്തീർണ്ണം 210,000 ചതുരശ്ര മീറ്ററായി വികസിപ്പിച്ച് കടലിലേക്ക് 150 മീറ്ററോളം നീളും, ബീച്ചിന്റെ നിലവിലെ വിസ്തീര്‍ണ്ണം 160,000 ചതുരശ്ര മീറ്റരാണ്.എമിറേറ്റിലെ വിദ്യാഭ്യാസ മേഖലയെ വികസിപ്പിക്കുന്നതിന് മുന്തിയ പരിഗണനയാണ് അജ്മാന് സര്‍ക്കാര്‍ നല്‍കുന്നത്. ഇതിനാവശ്യമായ സര്‍വ്വകലാശാലകളും കോളേജുകളും പുതുതായി നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ പണിപ്പുരയിലാണ്.
അടിസ്ഥാന സൗകര്യ ഘടകങ്ങളും പാർപ്പിട കമ്മ്യൂണിറ്റികളും തമ്മിലുള്ള പരസ്പരബന്ധം കൈവരിക്കാനും ഫലപ്രദവും സുസ്ഥിരവുമായ ഗതാഗത സംവിധാനം വികസിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിലവിലുള്ള പദ്ധതികൾക്ക് പുറമേ നിരവധി പുതിയ പദ്ധതികളും തയ്യാറാക്കുന്നുണ്ട്. മുന്തിയ ഗതാഗത സൗകര്യത്തിനായി ഉയര്‍ന്ന നിലവാരത്തിലുള്ള റോഡുകളും പാലങ്ങളും ഒരുങ്ങുന്നുണ്ട്. ഗ്രാമീണ മേഖലകളിലെ റോഡുകള്‍ക്ക് വെളിച്ചം നല്‍കുന്നതിനുള്ള വൈദ്യുതീകരണ പദ്ധതികള്‍ എമിറേറ്റിന്റെ വിവിധ മേഖലകളില്‍ ഒരുക്കുന്നുണ്ട്.
കൂടുതല്‍ പൊതു യാത്രാ സൗകര്യംഒരുക്കുന്നതിന്റെ ഭാഗമായി ഗതാഗത വകുപ്പിന്റെ കീഴില്‍ അത്യാധുനിക സൗകര്യങ്ങലോട് കൂടിയ ബസ്സുകളുടെ എണ്ണം വര്‍ധിപ്പിപ്പിക്കുകയും ടാക്സി, ജല ഗതാഗതം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ആധുനിക വല്‍ക്കരണ പദ്ധതികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.അജ്മാൻ നഗരസഭ ആസൂത്രണ വകുപ്പ് പൈതൃക ജില്ലയായ അജ്മാൻ മ്യൂസിയം, കവി റാഷിദ് അൽ ഖാദറിന്റെ വീട് തുടങ്ങി അൽ നഖീൽ പ്രദേശത്തെ 4 ചരിത്ര കെട്ടിടങ്ങളെ ബന്ധിപ്പിക്കുന്ന ഒരു കിലോമീറ്ററിലധികം നീളമുള്ള ഹെറിറ്റേജ് പാത്ത് വാക്ക് പദ്ധതി പൂര്‍ത്തിയാക്കും.
കൂടാതെ പുരാതന കച്ചവട കേന്ദ്രമായ സാലിഹ് മാർക്കറ്റ് വികസന പദ്ധതി നടന്നുവരുന്നുണ്ട്.ജനവാസ കേന്ദ്രങ്ങള്‍ വര്‍ധിക്കുന്നതിന് അനുസൃതമായി പുതിയ വൈദ്യുതി പദ്ധതികൾ, ജലശുദ്ധീകരണ പദ്ധതികള്‍ എന്നിവ വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.