ഹിജ്റ പുതുവർഷം: യു.എ.ഇ ഭരണാധികാരികൾ അറബ് നേതാക്കൾക്ക് ആശംസ നേർന്നു
text_fieldsദുബൈ: ഹിജ്റ പുതുവർഷ ദിനത്തിെൻറ പശ്ചാത്തലത്തിൽ യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹ്യാൻ അറബ് ലോകത്തെ വിവിധ രാഷ്ട്രനേതാക്കൾക്ക് ആശംസകൾ നേർന്നു.
നേതാക്കൾക്ക് ആയുരാരോഗ്യവും സന്തോഷവും ജനങ്ങൾക്ക് പുരോഗതിയും ഐശ്വര്യവും അവരുടെ രാഷ്ട്രത്തിന് അന്തസ്സും മഹത്ത്വവും അദ്ദേഹം ആശംസിച്ചു.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ എന്നിവരും പുതുവർഷ ആശംസനേർന്നു.
യു.എ.ഇയിലെയും ഇസ്ലാമിക ലോകത്തെയും ജനങ്ങളെ അഭിനന്ദിച്ച ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ഹിജ്റ പരിവർത്തനത്തിെൻറ പ്രതീകമാണെന്ന് ഓർമിപ്പിച്ചു. പുതുവർഷത്തിൽ യു.എ.ഇ ജനതക്കും ലോകമെമ്പാടുമുള്ള മുസ്ലിംകൾക്കും ആശംസയർപ്പിച്ച ശൈഖ് മുഹമ്മദ് ബിൻ സായിദ് ഏവർക്കും സമാധാനവും സമൃദ്ധിയും ആരോഗ്യവും ലഭിക്കട്ടെയെന്ന് പ്രാർഥിച്ചു.ചൊവ്വാഴ്ചയാണ് യു.എ.ഇ അടക്കമുള്ള അറബ് മേഖലയിൽ 1443ാമത് ഹിജ്റ വർഷത്തിന് തുടക്കം.
എന്നാൽ, രാജ്യത്ത് പൊതു-സ്വകാര്യ മേഖലകളിൽ പുതുവത്സര അവധി, വാരാന്ത്യ അവധി ദിനങ്ങളോട് ചേർന്ന് വ്യാഴാഴ്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.