പുതുവർഷം: ചെറിയ തീരുമാനങ്ങളിലൂടെ വലിയ മാറ്റങ്ങളുണ്ടാക്കാം
text_fieldsപുതുവർഷത്തിൽ പുതിയ തീരുമാനങ്ങളെടുക്കുകയും പിന്നീട് അതു നടത്താനാകാതെ പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്യുന്നവരാണ് നമ്മിൽ ഭൂരിപക്ഷവും. പാലിക്കാൻ സാധിക്കുന്നതും അല്ലാത്തതുമായ ധാരാളം കാര്യങ്ങൾ ഒന്നിച്ചുചെയ്യാനുള്ള ആവേശം മൂലമാണ് എല്ലാം പാതിവഴിയിൽ അവസാനിപ്പിക്കേണ്ടിവരുന്നത്. എന്നിരുന്നാലും എല്ലാ വർഷവും നമ്മളിൽ പലരും പ്രതിജ്ഞയെടുക്കുന്നു, പരാജയപ്പെടുന്നു, വീണ്ടും പ്രതിജ്ഞയെടുക്കുന്നു.
വളരെയേറെ വെല്ലുവിളികൾ നേരിടേണ്ടിവന്ന വർഷമാണ് കടന്നുപോയത്. അതുകൊണ്ടുതന്നെ ഇത്തവണ നമുക്ക് വ്യത്യസ്തമായി ചിന്തിക്കാം. നമ്മുടെ ജീവിത രീതിയെക്കുറിച്ചും സ്വഭാവത്തെ കുറിച്ചും നമുക്ക് ചെയ്യാൻ കഴിയുന്നവയെ കുറിച്ചും വ്യക്തമായ ധാരണയുള്ളത് നമുക്ക് മാത്രമാണ്. അതിനാൽ, നമുക്ക് സാധിക്കുന്ന കുഞ്ഞു കുഞ്ഞു തീരുമാനങ്ങൾ നടപ്പാക്കുന്നതിന് എന്തു വേണമെന്ന് മാത്രം ഇത്തവണ നമുക്ക് ചിന്തിക്കാം.
മഹാമാരിയുടെ ഈ കാലഘട്ടത്തിൽ ആദ്യമായി നമ്മൾ കൈക്കൊള്ളേണ്ട തീരുമാനം അപകടകാരിയായ ആ വൈറസ് നമ്മെ കീഴടക്കാതെ ശ്രദ്ധിക്കുക എന്നതാണ്. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്ന തീരുമാനമാണ് ആദ്യം കൈക്കൊള്ളേണ്ടത്. ഗൾഫിലെ ഭരണകൂടങ്ങളും ആരോഗ്യകേന്ദ്രങ്ങളും നൽകുന്ന നിയമങ്ങളും ചിട്ടകളും കൃത്യമായി പാലിക്കുക. മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവ നിത്യജീവിതത്തിെൻറ ഭാഗമാക്കുക.
കൂടാതെ മറ്റൊരു തീരുമാനം വ്യായാമം തുടങ്ങുക എന്നതാണ്. നടത്തം, ഓട്ടം, സൈക്ലിങ് അങ്ങനെ ഉന്മേഷം നൽകുന്ന എന്തും തിരഞ്ഞെടുക്കാം. ജങ്ക് ഫുഡ് മിതപ്പെടുത്തി പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. അതിലും ഉത്തമം മറ്റെന്താണ്?നിർത്തിവെച്ച ചില ഹോബികൾ നമുക്കെല്ലാം കാണും. അതെല്ലാം പൊടിതട്ടിയെടുക്കാം. പാട്ട്, ഡാൻസ്, പെയിൻറിങ്, വായന, എഴുത്ത്, പാചകം അങ്ങനെ എന്തെല്ലാമുണ്ടായിരുന്നു നമുക്കെന്ന് ഓർത്തുനോക്കൂ.
വീട്, ഓഫിസ് മുറി അങ്ങനെ നമ്മളിരിക്കുന്ന ജീവിക്കുന്നിടങ്ങൾ ഒന്നു മേക്ക്ഓവർ ചെയ്തുനോക്കൂ. അങ്ങനെ നമ്മളിടങ്ങൾ മനോഹരമാക്കിയാൽ നമുക്ക് ലഭിക്കുന്ന പോസിറ്റിവ് എനർജി ചെറുതായിരിക്കില്ലെന്ന് ഉറപ്പ്. തനിച്ചും കൂട്ടായും യാത്രകൾ നടത്തൂ, അതിനോളം മനസ്സിന് ഉണർവ് നൽകുന്ന മറ്റൊന്ന് ഇല്ലതന്നെ. പേക്ഷ പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുന്ന രീതിയിലായിരിക്കണം നമ്മുടെ യാത്രകൾ. അമിതവേഗത്തോട് അഭിനിവേശമുള്ളവർ ഈ വർഷം അതു നിയന്ത്രിക്കുമെന്ന് ഉറപ്പിക്കുക. നിങ്ങളെയും മറ്റു യാത്രക്കാരെയും ബുദ്ധിമുട്ടിക്കുന്നതെന്തിന്.
സ്വന്തം സമയം കണ്ടെത്തുക, ഇടക്ക് നമ്മളോടും സംവദിക്കൂ, നമുക്ക് നമ്മളെയും കേൾക്കണമല്ലോ. ഒപ്പം നമ്മുടെ ക്വാളിറ്റി ടൈം പ്രിയപ്പെട്ടവർക്കും നൽകാം. ഈ തിരക്കിട്ട ഓട്ടത്തിനിടയിൽ നമ്മൾ മറന്നുപോകുന്ന ഒന്നാണ് ഈ പറഞ്ഞവ. സ്വന്തം വരുമാനത്തിൽനിന്ന് ചെറിയൊരു പങ്ക് ജീവിതത്തോട് പടപൊരുതുന്നവർക്ക് നൽകൂ. അവരുടെ കണ്ണിലെ തിളക്കം നമ്മുടെ ഉള്ളും നിറക്കും, തീർച്ച.
പഴയ കൂട്ടുകാരെ, കുടുംബക്കാരെ, കാണാത്ത ബന്ധുക്കളെ എല്ലാം ഒന്നിച്ചു കാണാനുള്ള ഗെറ്റ് ടുഗെദറിനെ കുറിച്ച് ചിന്തിച്ചുനോക്കൂ. ഒരു പാർട്ടി ഹോസ്റ്റ് ചെയ്യുക ചില്ലറ പണിയല്ല. പോയവർഷം ലഭിച്ച അവധികൾ വേണ്ടവിധത്തിൽ ഉപയോഗിച്ചില്ലെന്നു തോന്നുന്നുവെങ്കിൽ ഈ വർഷം പ്ലാൻ ചെയ്തു മുന്നോട്ടുപോകാം.
പ്രതിജ്ഞ എടുക്കുന്നതിെൻറയും ലംഘിക്കുന്നതിെൻറയും ചരിത്രം ഇന്നും തുടരുന്നു. സ്വയം മെച്ചപ്പെടുത്തലിനെയാണ് ഇതുകൊണ്ടെല്ലാം നാം അർഥമാക്കുന്നത്. നമുക്ക് സാധിക്കുന്ന ചെറിയ കാര്യങ്ങളിൽ ആരംഭിക്കാം. വർഷാവസാനത്തോടെ നിങ്ങളുടെ പ്രതിജ്ഞകൾ പാലിക്കപ്പെടുകയാണെങ്കിൽ അതൊരു വലിയ നേട്ടം മാത്രമല്ല നിങ്ങളൊരു നല്ല വ്യക്തി ആയി മാറുന്നതിലേക്ക് ഇതെല്ലാം നിങ്ങളെ നയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.