ന്യൂസിലൻഡ് എംബസി ഇടപെട്ടു; റഫീഖ് ഒറ്റക്ക് പറന്നിറങ്ങി
text_fieldsഅബൂദബി: ന്യൂസിലൻഡ് എംബസിയുടെ ഇടപെടലിൽ മുഹമ്മദ് റഫീഖ് ഇത്തിഹാദ് വിമാനത്തിൽ അബൂദബിയിലേക്ക് ഒറ്റക്ക് പറന്നിറങ്ങി. അബൂദബി ന്യൂ സീലാൻഡ് എംബസിയിൽ പബ്ലിക് റിലേഷൻസ് ഓഫിസറായി ജോലിചെയ്യുന്ന കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ വടക്കേ പറമ്പിൽ മുഹമ്മദ് റഫീഖ് ഏപ്രിൽ 30നാണ് കുടുംബസമേതം ഒരുമാസ അവധിക്ക് നാട്ടിൽപോയത്. എന്നാൽ, യാത്രവിലക്ക് വന്നതോടെ അവിടെ കുടുങ്ങി. യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നു തിരിച്ചെത്താനുള്ള അനുമതിയും വിമാനയാത്രക്കുള്ള സൗകര്യവും ഒരുക്കിയത് അബൂദബി ന്യൂസിലാൻഡ് എംബസിയുടെ ഇടപെടലാണ്.
അനുമതി ലഭിച്ചതോടെ നാട്ടിൽ ബലിപെരുന്നാൾ ആഘോഷിക്കാൻ നിൽക്കാതെ ബുധനാഴ്ച പുലർച്ച 3:15നു കൊച്ചിയിൽ നിന്നു പുറപ്പെട്ട ഇത്തിഹാദ് വിമാനത്തിൽ 5.30നു അബൂദബിയിലെത്തി. അബൂദബി വിമാനത്താവളത്തിലിറങ്ങിയ ഉടൻ പി.സി.ആർ പരിശോധനകൾ പൂർത്തിയാക്കി നഗരത്തിലെ അൽദാർ ഹോട്ടലിൽ ക്വാറൻറീനിലാണ്.നാട്ടിലുള്ള ഭാര്യ റാഷിദയും മക്കളായ ഐഷ നസ്‌വിൻ, ഫാത്തിമ ലെന, നിസാബ് ഉമൈർ എന്നിവർ യാത്രാവിലക്ക് നീങ്ങുന്നതോടെ അബൂദബിയിൽ തിരിച്ചെത്തും. ഒറ്റക്കുള്ള യാത്രയിൽ വിമാന ജീവനക്കാരുടെ സഹകരണവും താൽപര്യവും ഏറെ ഹൃദ്യമായിരുന്നുവെന്നും റഫീഖ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.