Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഐ.എം.ജി വേൾഡിൽ...

ഐ.എം.ജി വേൾഡിൽ കുട്ടികൾക്കായി പുതിയ സോൺ

text_fields
bookmark_border
ഐ.എം.ജി വേൾഡിൽ കുട്ടികൾക്കായി പുതിയ സോൺ
cancel

ദുബൈ: ദുബൈയിലെ ഏറ്റവും വലിയ ഇൻഡോർ തീം പാർക്കായ ഐ.എം.ജി വേൾഡ്​സ്​ ഓഫ്​ അഡ്വൻചറിൽ കുട്ടികൾക്കായി പുതിയ മേഖല ആരംഭിച്ചു. പൂർണമായും കുട്ടികൾക്ക്​ വേണ്ടിയാണ്​ 'കിഡ്‌സ് സോൺ' വികസിപ്പിച്ചത്. ​




സുരക്ഷിതമായും രസകരമായും അവരുടേതായ ലോകത്ത്​ കഴിഞ്ഞുകൂടാൻ ഈ മിനി-വേൾഡ് പ്ലേഗ്രൗണ്ടിൽ സാധിക്കും. 17,172 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന ഒരു ശിശുസൗഹൃദ പാർക്ക്, കൊച്ചുകുട്ടികൾക്ക്​ മികച്ച അനുഭവം നൽകാൻ രക്ഷിതാക്കളെ സഹായിക്കുന്നതാണ്​. ദുബൈയിൽ മറ്റൊരിടത്തും ലഭിക്കാത്ത അനുഭവമാണ്​ കുട്ടികൾക്കിവിടെ ഒരുക്കിയതെന്ന്​ ഐ.എം.ജി അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.




കിഡ്‌സ് സോണിൽ കുട്ടികൾക്ക്​ കയറി​പ്പോകാവുന്ന മതിൽ, ഫുട്‌ബാൾ ഗ്രൗണ്ട്, സ്ലൈഡ്, സ്വീപ്പർ ഗെയിം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്​. കുടുംബത്തിലെ മറ്റംഗങ്ങൾക്ക്​ ആസ്വദിക്കാവുന്ന പ്രത്യേകം ആകർഷണങ്ങളും ഇതിന്​ പുറമെയുണ്ട്​. കിഡ്​സ്​ സോൺ പാർക്കി​െൻറ വികസനത്തി​െൻറ പുതിയ ഘട്ടമാണെന്നും എല്ലാ പ്രായക്കാർക്കും മികച്ച വിനോദാനുഭവം നൽകുന്നതിനൊപ്പം, ഞങ്ങളുടെ അതിഥികളെ രസിപ്പിക്കുകയും അൽഭുതപ്പെടുത്തുകയും ചെയ്യലാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന്​ ഐ.എം.ജി വേൾഡ്​ ഉടമകളായ ഇല്യാസ്, മുസ്​തഫ ഗലദാരി എന്നിവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:childrenIMG World
News Summary - New zone for children in IMG World
Next Story