Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമരുഭൂമിയിൽ...

മരുഭൂമിയിൽ പെയ്തിറങ്ങിയ ആഘോഷ രാവുകൾ

text_fields
bookmark_border
harmonius kerala
cancel

ഗൾഫിലെ പ്രവാസികൾ ഇരു കൈയും നീട്ടി സ്വീകരിക്കുന്ന മാനവികതയുടെ ആഘോഷമായി മാറുകയാണ് ഓരോ ​‘ഹാർമോണിയസ്​ കേരളയും’. സഹിഷ്ണുതയുടെ വേരുകൾക്ക്​ മുറിവേൽക്കുന്ന കാലത്ത്​ മാനവികതയുടെ സന്ദേശങ്ങൾ പകർന്നു നൽകുന്നതു കൊണ്ടാണ്​ ഓരോ ഹാർമോണിയസ്​ കേരളയും കൂടുതൽ കൂടുതൽ വെളിച്ചമായി പ്രവാസ മണ്ണിൽ ജൈത്ര യാത്ര തുടരുന്നത്​.

സൗദി അറേബ്യ, ഒമാൻ, കുവൈത്ത്​, ബഹ്​റൈൻ എന്നീ രാജ്യങ്ങളിൽ പ്രവാസികൾ ഏറ്റെടുത്ത്​ വൻ വിജയമാക്കിയ ഹാർമോണിയസ്​ കേരള യു.എ.ഇയിൽ സഹിഷ്ണുതയുടെ തലസ്ഥാനമായി അറിയപ്പെടുന്ന അബൂദബിയിൽ ഫെബ്രുവരി 11ന്​ ആഘോഷത്തിന്‍റെയും സ്​നേഹത്തിന്‍റെയും പുതുഗാഥകൾ രചിക്കാൻ വീണ്ടുമെത്തുകയാണ്​​. കഴിഞ്ഞ വർഷം ഷാർജ എക്സ്​പോ സെന്‍ററിൽ നടന്ന പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വാണിജ്യ, സാംസ്കാരിക, വിനോദ മേളയായ കമോൺ കേരളയുടെ ഭാഗമായിട്ടായിരുന്നു ഹാർമോണിയസ്​ കേരളയും സംഘടിപ്പിക്കപ്പെട്ടിരുന്നത്​.

അന്ന്​ ഒരുമിച്ച്​ കൂടിയ ആയിരങ്ങളെ സാക്ഷിയാക്കി ലോ​കത്തോട്​ മാനവിക സന്ദേശങ്ങളുടെ പ്രാധാന്യം ഉറക്കെ ഉറക്കെ പറഞ്ഞായിരുന്നു പിരിഞ്ഞത്​​. ഒരു വർഷം പിന്നിടുമ്പോൾ സഹിഷ്ണുതയുടെ സ​ന്ദേശങ്ങൾക്ക്​ മൂല്യം കുറയുകയല്ല, കൂടുകയാണ്​. അതുകൊണ്ടു തന്നെയാണ്​ ഓരോ വർഷവും ഹാർമോണിയസ്​ കേരളയും സ്​നേഹത്തിന്‍റെ പ്രചാരണം കൂടുതൽ ശക്തിപ്പെടുത്തി ​മുന്നോട്ടുപോകുന്നത്​​.

200ലധികം രാജ്യങ്ങളിൽ നിന്നുള്ളവർ ജാതി, മത, വർണ ഭേദമന്യേ സഹകരിച്ച്​ സമാധാനത്തോടെ വർത്തിക്കുന്ന ഇമാറാത്തിന്‍റെ മരുഭൂവിലേക്കാണ്​ ഹാർമോണിയസ്​ കേരള​ ഒരിക്കൽ കൂടി വിരുന്നെത്തുന്നത്​.

പ്രവാസി സമൂഹം അത്​ ഏറ്റെടുക്കുമെന്നുറപ്പാണ്​.ഇമാറാത്തികളെ സംബന്ധിച്ച്​ സഹിഷ്ണുതയും സഹവര്‍ത്തിത്വവും പൈതൃകമായി ലഭിച്ച മൂല്യങ്ങളാണെന്നാണ്​ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്​തൂം വ്യക്തമാക്കിയിട്ടുള്ളത്​. അന്തരിച്ച രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്​യാന്‍, ദുബൈ ഭരണാധികാരിയായിരുന്ന ശൈഖ് റാശിദ് ആൽ മക്​തൂം എന്നിവർ പകർന്ന ഉദാത്ത മാതൃകകളാണ്​ രാഷ്ട്രം ഇന്നും ഉയർത്തിപ്പിടിക്കുന്നത്​.

എല്ലാവിഭാഗം ജനങ്ങളും സഹവര്‍ത്തിത്വത്തോടെ തൊഴിലെടുത്തു ജീവിക്കുന്ന രാജ്യമാണിത്. വര്‍ഗീയതയും അസഹിഷ്ണുതയും വിവേചനവും ഇല്ലാത്ത ഒരു ലോകം വരുംതലമുറകള്‍ക്കായി പടുത്തുയര്‍ത്താനായാണ് ഈ രാജ്യം എന്നും നിലകൊള്ളുന്നത്​. ഈ മണ്ണിൽ നിന്ന്​ ആത്​മവിശ്വാസത്തിന്‍റെ പിൻബലത്തിലാണ്​ ഓരോ പ്രവാസിയും​ തന്‍റെ കുടുംബത്തേയും ഒപ്പം രാജ്യത്തേയും സംരക്ഷിച്ചു പോരുന്നത്​.

അതിന്​ എല്ലാ വിധ പിന്തുണയും നൽകുന്ന ഇമാറാത്തി ഭരണകൂടത്തെ എത്ര സ്തുതിച്ചാലും അധികമാവില്ല. അബൂദബിയുടെ അത്തറിന്‍റെ മണമില്ലാതെ മലയാളിയുടെ അറബിക്കഥകൾക്ക്​ പൂർണതയുണ്ടാവില്ല. നാനാ ജാതി മനുഷ്യർക്ക്​ ഒരു പടവൃക്ഷം പോലെ തണലേകുകയാണ്​ അബൂദബി.

രാജ്യാതിർത്തികൾക്കപ്പുറത്ത്​ മനുഷ്യനെ മനുഷ്യനായി കാണാനുള്ള ഭരണാധികാരികളുടെ ദീർഘവീക്ഷണം എടുത്തുപറയേണ്ടതാണ്​. അതിന്​ പിന്തുണയേകുന്നതാണ്​ ‘ഗൾഫ്​ മാധ്യമം’ സംഘടിപ്പിക്കുന്ന ആഘോഷ രാവുകൾ​. അതിരു വിടാത്ത ആഘോഷങ്ങളിലൂടെ എല്ലാ മനുഷ്യരെയും ഒരുമിച്ച്​നിർത്തി സഹവർത്തിത്വത്തിന്‍റെ പുതിയ കഥകൾ പുതുതലമുറക്ക്​ കാണിച്ചു കൊടുത്തുവെന്നതാണ്​​ ഹാർമോണിയസ്​ കേരളയുടെ വിജയം.

മനുഷ്യനെ മാത്രമല്ല, പ്രകൃതിയേയും സുസ്ഥിരമായി നിലനിർത്തേണ്ടതിന്‍റെ പ്രാധാന്യവും ഓരോ ആഘോഷ ചടങ്ങുകളിലും നമ്മൾ ഉദ്​ഘോഷിക്കുന്നുണ്ട്​. മലയാളിയുടെ ഒരുമയുടെ പെരുമ കൊണ്ടാടാനുള്ള ഈ മഹോത്സവം അകതാരിൽ എന്നും കോറിവെക്കാനാവുന്ന സർഗാനുഭവമാക്കിമാറ്റാനുള്ള തിരക്കിലാണ് സംഘാടകർ.

പ്രേക്ഷക ഹൃദയങ്ങളിൽ കലയുടെയും സംഗീതത്തിന്‍റെയും രാഗലയങ്ങളുടെയും പെരുമഴ പെയ്യിക്കാൻ താരങ്ങൾ അബൂദബിയുടെ മണ്ണിലെത്തിക്കഴിഞ്ഞു​. കലാസ്വാദകർക്ക്​ ​മറക്കാൻ പറ്റാത്ത കാഴ്ചയുടെ വിരുന്നൊരുക്കാനുള്ള അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു.

ഇനിയുള്ള മണിക്കൂറുകൾ ആഘോഷത്തിന്‍റെതാണ്​. മരുമൂമിയി​ൽ വിരു​ന്നെത്തിയ തണുപ്പിന്‍റെ അകമ്പടിയിൽ കുടുംബത്തോടൊപ്പം ഒത്ത്​ ചേർന്ന് ഊഷ്മളായ സ്​നേഹചരിതം തീർക്കാൻ എല്ലാവരേയും അബൂദബിയിലെ അൽ ഹുദൈരിയാത്ത്​ ദ്വീപിലേക്ക്​ ക്ഷണിക്കുകയാണ്​. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MadhyamamUAE NewsHarmonious kerala
News Summary - Nights of celebration rained down in the desert
Next Story